ഉടൻ വിവാഹിതയാകാൻ പോകുന്നു, ലവ് മാര്യേജ് ആണ്; വിശേഷങ്ങൾ പങ്കുവച്ച് സ്വാസിക

സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക.

തുടക്കം തമിഴിലൂടെയായിരുന്നു. തുടര്‍ന്ന് മലയാളത്തിലുമെത്തി.

പക്ഷെ സ്വാസികയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്.

അതുകൊണ്ട സ്വാസിക എന്നാല്‍ മലയാളികള്‍ക്ക് ഇന്നും മിനിസ്‌ക്രീനിലെ സീതയാണ്.

ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്.

നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ അറിയപ്പെട്ട സ്വാസിക ചതുരത്തില്‍ അതീവ ഗ്ലാമറസയായാണ് എത്തിയത്.

നടിക്ക് ഇതിന്റെ പേരില്‍ പ്രശംസകളും കുറ്റപ്പെടുത്തലുകളും ഒരുപോലെ വന്നു.

ചതുരത്തിലെ സ്വാസികയുടെ പ്രകടനം നിരൂപക പ്രശംസയും നേടി.

സോഷ്യല്‍ മീഡിയയില്‍ സ്വാസിക അടുത്ത കാലത്ത് ചര്‍ച്ചയായത് അഭിമുഖങ്ങളിലെ പരാമര്‍ശങ്ങള്‍ കാരണമാണ്.

സിനിമാ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച്‌ സ്വാസിക പങ്കുവെച്ച അഭിപ്രായങ്ങള്‍ വിമര്‍ശിക്കപ്പെട്ടു.

നടിയുടെ വാദങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നായിരുന്നു വിമര്‍ശനം.

  വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; സിനിമയിലെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു

വിവേകാനന്ദൻ വൈറലാണ് ആണ് സ്വാസികയുടെ പുതിയ ചിത്രം.

ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ നായകൻ.

സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് സ്വാസികയിപ്പോള്‍.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണ് സ്വാസിക.

വിവാഹം വൈകാതെ നടന്നേക്കുമെന്ന സൂചനയാണ് സ്വാസിക നല്‍കുന്നത്.

ഇന്ത്യൻ സിനിമാ ഗാലറിയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

തനിക്ക് വിവാഹം കഴിച്ച്‌ ജീവിക്കാനാണ് ആഗ്രഹമെന്ന് സ്വാസിക പറയുന്നു.

കല്യാണം എന്തായാലും കഴിക്കണം. എനിക്കതില്‍ നിര്‍ബന്ധമുണ്ട്.

കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. കൂടെ എന്റെയാെരാള്‍ വേണം.

കല്യാണത്തെ എതിര്‍ക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല ഞാൻ.

കല്യാണത്തിന് പേടിയാണെന്ന് എന്റെ സുഹൃത്തുക്കളൊക്കെ പറയും.

പക്ഷെ എനിക്കൊരു പേടിയുമില്ല.

കല്യാണത്തിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലവ് മാര്യേജ് ആണ്.

ലിവിംഗ് ടുഗെദറിനോട് താല്‍പര്യമില്ല. എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണം.

  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കൻ അക്കരെയായിരിക്കും. അപ്പൂപ്പൻ പുഴ കടന്ന് വരുമ്പോള്‍ അമ്മൂമ്മ നിലവിളക്ക് പിടിച്ച്‌ കാത്തിരുന്നു.

പണ്ട് നായര്‍ തറവാ‌ടുകളില്‍ അങ്ങനെയാണ് വിവാഹം ന‌‌ടന്നിരുന്നത്. ഇപ്പോള്‍ അങ്ങനെ വിവാഹമില്ല.

പക്ഷെ ഈ രീതിയില്‍ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും സ്വാസിക വ്യക്തമാക്കി.

മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. ചെക്കന് നീന്തല്‍ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു ചിരിച്ച്‌ കൊണ്ട് സ്വാസികയുടെ മറുപടി.

വിവാഹം കഴിഞ്ഞാലും അഭിനയിക്കാൻ താല്‍പര്യമുണ്ട്. പക്ഷെ ആളുകള്‍ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക ചൂണ്ടിക്കാട്ടി.

നേരത്തെയും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ച്‌ സ്വാസിക സംസാരിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ കാല് തൊട്ട് വണങ്ങുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്നും വിവാഹശേഷം ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാനാണ് താല്‍പര്യമെന്നും സ്വാസിക പറഞ്ഞു.

  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്

ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us