ബെംഗളൂരു: 36-കാരിയായ ഗര്‍ഭിണിക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ട്രിപ്പിള്‍ ബൈപാസ് അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയയിലൂടെയാണ് 36 കാരിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്. ലോകത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. ചീഫ് കാര്‍ഡിയാക് സര്ജൻ എംഡി ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗര്‍ഭാവസ്ഥയുടെ അവസാന ട്രൈമസ്റ്ററിലുള്ള യുവതിക്ക് ടോട്ടല്‍ ആര്‍ട്ടീരിയല്‍ ട്രിപ്പിള്‍ വെസല്‍ കൊറോണറി ബൈപാസ് സര്‍ജറി നടത്തിയത്. ഇവര്‍ സുഖം പ്രാപിക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അവള്…
Read MoreMonth: January 2024
നാലു വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവറുടെ മൊഴി ഇങ്ങനെ
ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ സുചന സേത്ത് ഗോവയില്‍ നിന്ന് കര്‍ണാടക വരെയുള്ള യാത്രയില്‍ ഒരുവാക്കുപോലും പറഞ്ഞിരുന്നില്ലെന്ന് ടാക്സി ഡ്രൈവര്‍. ഡ്രൈവര്‍ റെയ്ജോണിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ പോലീസിന സഹായിച്ചത്. പത്ത് മണിക്കൂറലധികം നേരം യാത്ര ചെയ്തിട്ടും സുചന ഒരക്ഷരം പോലും തന്നോട് സംസാരിച്ചില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മകന കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ നിറച്ച് ബംഗളരൂവിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് സുചന സേത്ത് പിടിയിലായത്. അറസ്റ്റ്…
Read Moreബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയികൾ പ്രഖ്യാപിച്ചു ; യശ്വന്ത്പുർ – കൊച്ചുവേളി സർവീസ്, ബുക്കിങ് ആരംഭിച്ചു; സർവീസ് നാളെ
പൊങ്കൽ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് യശ്വന്ത്പുരിൽ നിന്ന് സതേൺ റെയിൽവേ ട്രെയിൻ പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു മലയാളികൾക്ക് നാട്ടിലെത്താൻ ഏറെ സഹായകരമാകുന്ന സർവീസാണിത്. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസ് നാളെ രാത്രി 11:55ന് പുറപ്പെടും. മടക്കയാത്ര ഞായറാഴ്ച രാത്രി 10 മണിക്കാണ് ആരംഭിക്കുക. 06235 യശ്വന്ത്പുർ – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച രാത്രി 11:55ന് യാത്ര ആരംഭിച്ച് ഞായറാഴ്ച വൈകീട്ട് 7:10ന് കൊച്ചുവേളിയിലെത്തും. ട്രെയിൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 1…
Read Moreമകളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് പോലും നോക്കിയില്ല, രാധികയ്ക്ക് ആണ് കഷ്ടപ്പാട്; സുരേഷ് ഗോപിയെ കുറിച്ച് ജയറാം
സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ദുരിതങ്ങള്‍ കേട്ട് ലക്ഷക്കണക്കിന് രൂപ നല്കി അദ്ദേഹം നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്ഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം…
Read Moreഅടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി; കോഴിക്കോട് ഉണ്ടായത് ‘ദൃശ്യം’ മോഡൽ സംഭവം
കോഴിക്കോട്: അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. പോലീസെത്തി പരിശോധന നടത്തി. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തതയില്ല.
Read Moreസദാചാര പോലീസിങ്; കൂട്ട മാനഭംഗത്തിനിരയാക്കിയതായി യുവതിയുടെ മൊഴി
ബെംഗളൂരു: ഹാവേരിയിൽ യുവതിയെയും സുഹൃത്തിനെയും സദാചാര പൊലീസിങ് നടത്തി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ മൊഴി. ഹോട്ടൽമുറിയിൽവെച്ച് മർദിച്ചശേഷം തന്നെ വിജനമായ മൂന്നു സ്ഥലങ്ങളിൽ കൊണ്ടുപോയി ഏഴുപേർ കൂട്ട മാനഭംഗത്തിനിരയാക്കിയതായും ശേഷം മൂന്നുപേർ തന്നെ കാറിൽ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നെന്നും അവർ വിഡിയോ സന്ദേശത്തിൽ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹംഗലിലെ ഒരു ഹോട്ടലിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തര കന്നടയിലെ സിർസി സ്വദേശിയാണ് യുവതി. ബുർഖ ധരിച്ച് യുവതി…
Read Moreവിവാദ വെളിപ്പെടുത്തലിന് പിന്നാലെ 24കാരിയായ പോൺ നടി മരിച്ച നിലയിൽ
പെറുവിലെ പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ ട്രുജില്ലോയിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോൺ ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങൾക്ക് ശേഷമാണ് 24കാരിയുടെ മരണം. ഗുരുതരമായ ആരോപണത്തിന് പിന്നാലെയുള്ള തായിനയുടെ മരണം പോൺ ഇൻഡസ്ട്രിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സുഹൃത്തും കണ്ടന്റ് ക്രിയേറ്ററുമായ അലെക്സാന്ദ്ര സ്വീറ്റിനെ ഉദ്ധരിച്ച് ലാ റിപ്പബ്ലിക്കയാണ് മരണ വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. ഒരു സ്ത്രീയാകുകയും പോൺ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഒട്ടേറെ തവണ ലൈംഗിക അതിക്രമത്തിന്…
Read Moreഗവ. റെസിഡൻഷ്യൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി പ്രസവിച്ചു; ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ
ബെംഗളൂരു: തുമകുരു ജില്ലയിലെ ഗവ. റെസിഡൻഷ്യൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14കാരി വ്യാഴാഴ്ച ചിക്കബല്ലപുര ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള ആൺകുട്ടിക്ക് ജന്മം നൽകി. ചിക്കബല്ലപുര ജില്ലയിലെ ബാഗെപള്ളി സ്വദേശിയായ കുട്ടി വീട്ടിലെത്തി വയറുവേദനയാവുന്നതായി അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭമാണെന്ന് അറിഞ്ഞത്. വൈകാതെ കുട്ടി പ്രസവിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ പിതാവിനെ കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റർചെയ്ത പൊലീസ് പ്രതിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു. കേസിൽ ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാൽ ഹോസ്റ്റൽ വാർഡനെ…
Read Moreഅയിത്തം മറികടന്ന് ദലിതർ ക്ഷേത്രത്തിൽ ഭരണഘടനാ ആമുഖം വായിച്ചു; കൂട്ടുനിന്ന് പോലീസ്
ബെംഗളൂരു : കർണാടകയിലെ ചിക്കമഗളൂരു താരീക്കരെ ഗൊല്ലറഹട്ടി ഗരുമാറാഡി ഗ്രാമത്തിൽ മേൽജാതിക്കാരുടെ വിലക്ക് മറികടന്ന് അടച്ചിട്ട ക്ഷേത്രത്തിൽ കടന്ന് പൂജ നടത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും ദലിതർ. അസി. കമീഷണർ, എ.എസ്.പി, ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘത്തിന്റെയും ദലിത്, പുരോഗമന സംഘടനകളുടെയും സാന്നിധ്യത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. അധികൃതർ സ്ഥലത്തെത്തിയിട്ടും ക്ഷേത്രത്തിന്റെ താക്കോൽ ഗ്രാമവാസികൾ കൈമാറിയില്ല. തുടർന്നാണ് പൂട്ടുപൊളിച്ച് അകത്തുകടന്നത്. ഗ്രാമത്തിൽ ജനുവരി ഒന്നിന് ദലിത് യുവാവ് പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശത്തിനായി കംബദ രംഗനാഥ സ്വാമി ക്ഷേത്രം, തിമ്മ ക്ഷേത്രം എന്നിവ അടച്ചിട്ടിരുന്നു.…
Read Moreഅച്ഛനെയും മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പട്ടത്താനം ജവഹർ നഗറിൽ അച്ഛനെയും മക്കളെയും തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാവിലെയാണ് സംഭവം. കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയർകേസിനോടുചേർന്ന ഭാഗത്തും ജോസിനെ വീട്ടിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസെത്തി വിവരം ശേഖരിച്ചു വരികയാണ്. കുടുംബപ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യുകയാണെന്ന് സഹോദരന് ഫോണിൽ മെസേജ് അയച്ചശേഷമായിരുന്നു ജോസ് പ്രമോദ് ജീവനൊടുക്കിയത്.…
Read More