ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയികൾ പ്രഖ്യാപിച്ചു ; യശ്വന്ത്പുർ – കൊച്ചുവേളി സർവീസ്, ബുക്കിങ് ആരംഭിച്ചു; സർവീസ് നാളെ

പൊങ്കൽ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് യശ്വന്ത്പുരിൽ നിന്ന് സതേൺ റെയിൽവേ ട്രെയിൻ പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരു മലയാളികൾക്ക് നാട്ടിലെത്താൻ ഏറെ സഹായകരമാകുന്ന സർവീസാണിത്.

തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസ് നാളെ രാത്രി 11:55ന് പുറപ്പെടും.

മടക്കയാത്ര ഞായറാഴ്ച രാത്രി 10 മണിക്കാണ് ആരംഭിക്കുക.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

06235 യശ്വന്ത്പുർ – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച രാത്രി 11:55ന് യാത്ര ആരംഭിച്ച് ഞായറാഴ്ച വൈകീട്ട് 7:10ന് കൊച്ചുവേളിയിലെത്തും.

ട്രെയിൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 1 എസി ഫസ്റ്റ് ക്ലാസ്, 2 എസ് ടു ടയർ, 6 എസി ത്രീ ടയർ, 8 സ്ലീപ്പർ ക്ലാസ്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുള്ള ട്രെയിനാണ് കേരളത്തിലേക്ക് സർവീസ് നടത്തുക.

06235 യശ്വന്ത‌്‌പുർ–കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ ശനി രാത്രി 11.55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തിച്ചേരും.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

06236 കൊച്ചുവേളി–യശ്വന്ത്‌പുർ ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ 14ന് രാത്രി 10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് നാലരയ്‌ക്ക് യശ്വന്ത്പുരിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts