മോമോസിന് എക്സ്ട്രാ ചമ്മന്തി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന്റെ മുഖത്ത് കുത്തി കച്ചവടക്കാരന്‍

ഡല്‍ഹി: മോമോസിനൊപ്പം കൂടുതല്‍ ചമ്മന്തി ആവശ്യപ്പെട്ട യുവാവിന്‍റെ മുഖത്ത് കച്ചവടക്കാരന്‍ കത്തികൊണ്ട് കുത്തി.

ഡല്‍ഹി ഷഹ്‌ദാര ഫാർഷ് ബസാർ ഏരിയയിലായിരുന്നു സംഭവം.

ആക്രമണത്തില്‍ മുഖത്ത് സാരമായി പരിക്കേറ്റ സന്ദീപ് (34) എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

റോഡരികില്‍ ഉന്തുവണ്ടിയില്‍ മോമോസ് വില്‍ക്കുന്ന വികാസ് എന്ന 22കാരനാണ് സന്ദീപിനെ കുത്തിപരിക്കേല്‍പ്പിച്ചത്.

ഇയാളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിത് മീണ പറഞ്ഞു.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

വൈകിട്ട് മോമോസ് കഴിക്കാനെത്തിയ സന്ദീപ് ഇതിനൊപ്പം കൂടുതൽ ചമ്മന്തി വേണമെന്ന് വികാസിനോട് ആവശ്യപ്പെട്ടു.

കൈവശം വളരെ കുറച്ചു മാത്രമേയുള്ളൂവെന്നും മറ്റുള്ളവർക്കു കൂടി നൽകാനുള്ളതാണെന്നും വികാസ് പറഞ്ഞിട്ടും സന്ദീപ് പിന്മാറിയില്ല.

കൂടുതൽ ചമ്മന്തി വേണമെന്ന് സന്ദീപ് വാശിപിടിച്ചതോടെ ഇരുവരും തമ്മിൽ വാക്കു തർക്കമായി.

നിയന്ത്രണംവിട്ട വികാസ് കടയിലിരുന്ന കത്തിയെടുത്ത് ഇയാളുടെ മുഖത്ത് കുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

പിന്നാലെ വ്യാഴാഴ്ച രാവിലെ ഫാർഷ് ബസാർ മേഖലയിൽ നിന്ന് വികാസിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts