ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാജചിത്രം നിർമിച്ച് പോസ്റ്റ്‌ചെയ്യുകയും അപകീർത്തികരമായ കുറിപ്പ് പങ്കുവെക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെപേരിൽ പോലീസ് കേസെടുത്തു. കെ.പി.സി.സി. നിയമവിഭാഗം സെക്രട്ടറി സഞ്ജയ് യാദവിന്റെ പരാതിയെത്തുടർന്നാണ് നടപടി. ട്രോൾ കന്നഡിഗ വൺ, കൃതിക കൃതി എന്നീ രണ്ട് അക്കൗണ്ടുകൾക്കെതിരേയാണ് കേസെടുത്തതെന്ന് ഹൈഗ്രൗണ്ട്‌സ് പോലീസ് അറിയിച്ചു. രണ്ടുവിഭാഗങ്ങൾതമ്മിൽ വിദ്വേഷം വളർത്തൽ, വ്യാജസന്ദേശം പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയത്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഇൻസ്റ്റഗ്രാമിലെ പ്രചാരണം. പ്രതിപക്ഷ യുവജനസംഘടനാപ്രവർത്തകർകൂടി ഇത് ഏറ്റെടുത്തുതുടങ്ങിയതോടെയാണ്…
Read MoreMonth: January 2024
ജീവിക്കാൻ സമ്മതിക്കുന്നില്ല; ദയാവധത്തിന് നടപടിസ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി നാലംഗ കുടുംബം
ബെംഗളൂരു : സമീപവാസികൾ ജീവിക്കാനനുവദിക്കുന്നില്ലെന്നും ദയവധം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് മൈസൂരുവിൽനിന്നുള്ള കുടുംബം. രാമപുരയിലെ നാലംഗ കുടുംബമാണ് പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇവരുടെ വീടിനുസമീപം ഗ്രാമവാസികൾ ഒരു ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ, ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ സമീപവാസികൾ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, കാലങ്ങളായി തങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്നും ഒഴിഞ്ഞുപോകാൻ ഇടമില്ലെന്നും ഇവർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
Read Moreകാണാതായ യുവതിയുടെ നഗ്നമായ മൃതദേഹം ദേശീയപാതയ്ക്ക് സമീപം കണ്ടെത്തി
ബെംഗളൂരു : നാഗമംഗല താലൂക്കിലെ ബെല്ലൂരിൽ ദേശീയ പാതയോരത്തെ ആളൊഴിഞ്ഞ വനത്തിൽ 31 കാരിയായ യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. അവിവാഹിതയും മാനസിക വെല്ലുവിളി നേരിടുന്നതുമായ തിരുമലപുര സ്വദേശി മുരുഗമ്മയുടേതാണ് മൃതദേഹം ആണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് ദിവസം മുമ്പാണ് മുരുഗമ്മയെ ഗ്രാമത്തിൽ നിന്ന് കാണാതായത്. ബംഗളൂരു-മൈസൂരു ദേശീയ പാതയോരത്തെ ഹോട്ടൽ ഹർഷ ഗ്രാൻഡിന് എതിർവശത്തുള്ള കളകൾ നിറഞ്ഞ സ്ഥലത്ത് നഗ്നയായി കിടക്കുന്നതയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കാണാതായതിനെ തുടർന്ന്…
Read Moreപ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച പരിക്കേറ്റ മയിലിന് ചികിത്സ നൽകി ഡോക്ടർ
ബെംഗളൂരു : സാധാരണ മനുഷ്യരെ മാത്രം ചികിൽസിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നമ്മൾ കാണാറുണ്ട്. എന്നാൽ മയിലിനും ചികിത്സ നൽകി പരിചരിച്ച സംഭവം നടന്നത് സണ്ടൂർ താലൂക്കിലെ താരാനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. തോരങ്കല്ല് വനമേഖലയിൽ പരിക്കേറ്റ് നടക്കാൻ കഴിയാത്ത മയിലിനെ രഘു വനംവകുപ്പ് ഉദ്യോഗസ്ഥൻ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മയിലിന്റെ ആരോഗ്യനിലയുടെ ഗൗരവം മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ മയിലിനെ അടുത്തുള്ള താരാനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഡോ.സുനിത, ഡോ.ഹരീഷ്, താരാനഗർ, ശിവഗംഗ, ശങ്കര് ജീവനക്കാരുടെ സാന്നിധ്യത്തിൽ മെയിലിന് ചികിത്സ നൽകി. സണ്ടൂർ താലൂക്കിലെ വനമേഖലയിൽ നിരവധി മൃഗങ്ങളും…
Read Moreപ്രിയപ്പെട്ട നായയ്ക്ക് വിശേഷം; സെമന്ത പരിപാടി നടത്തി വീട്ടുകാർ
ബെംഗളൂരു: ഗർഭിണിയായിരിക്കുമ്പോൾ സ്ത്രീകൾ സെമന്ത പരിപാടി നടത്തുന്നത് പതിവാണ്. എന്നാൽ മറുവശത്ത്, പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ഒരു പരമ്പരാഗത സെമന്ത പരിപാടി നൽകിയത് ആളുകൾക്ക് ഇടയിൽ അത്ഭുതമായി. ഹൊസദുർഗ താലൂക്കിലെ കട്ടെ ഗ്രാമത്തിലെ വീട്ടിലാണ് സംഭവം. 13 മാസം പ്രായമുള്ള റൂബി എന്ന നായയെ വളരെ സ്‌നേഹത്തോടെയാണ് ഉടമ വളർത്തുന്നത്. ഇതിനിടെയാണ് നായയ്ക്ക് സെമന്ത പരിപാടി വീട്ടുകാർ നടത്തിയത്. പരിപാടിക്കിടെ റൂബി നിശബ്ദമായി ഇരുന്നു കൊടുത്തത് കൊണ്ട് എല്ലാ സേവകളും ചടങ്ങുകളും മനോഹരമായി തന്നെ ചെയ്തു. ഇതിന്റെ വീഡിയോ എങ്ങും വൈറലായിരിക്കുകയാണ്. രണ്ട് മാസം ഗർഭിണിയായ…
Read Moreഅമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…
Read Moreബെംഗളൂരു-മൈസൂരു ഹൈവേയിൽ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബംഗളൂരു-മൈസൂരു ദഷ്പഥ് ഹൈവേയിൽ മദ്ദൂർ ടൗണിന് സമീപം വൻ അപകടം. ഷിൻഷാ നദി എലിവേറ്റഡ് റോഡിൽ ശനിയാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. കാറിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ മണ്ഡ്യ മിംസിൽ ചികിത്സയിലാണ്. ബെംഗളൂരുവിലെ ഐസിഐസിഐ ബാങ്കിൽ (ഹോം ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്) ജോലി ചെയ്യുന്ന ശങ്കർ, മഹാദേവ്, കിഷോർ എന്നിവർ ജോലിക്കായി മൈസൂരിലേക്ക് പോയതായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലരയോടെ ബൊലേറോ കാറിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മദ്ദൂർ ടൗണിലെ എലിവേറ്റഡ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഷിൻഷാ…
Read Moreവിദ്യാർത്ഥികളോട് ശുചിമുറി വൃത്തിയാക്കാനും അധ്യാപകന്റെ വീട്ടിലെ പൂന്തോട്ടത്തിൽ പണിയെടുക്കാനും നിർബന്ധിച്ചതായി പരാതി
ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വീട്ടില്‍ പൂന്തോട്ടത്തില്‍ പണിയെടുക്കാനും നിര്‍ബന്ധിച്ചതായി പരാതി. കലബുറഗിയിലെ സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് പരാതി. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഈ പ്രവൃത്തി തുടരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴില്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡല്‍ സ്‌കൂളുകളിലൊന്നാണിത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് സ്‌കൂളിലെ ഒരു കുട്ടിയുടെ പിതാവ് എം.ഡി.സമീര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയപ്പോള്‍…
Read Moreസ്ത്രീധനം തെറ്റെങ്കിൽ ജീവനാംശവും തെറ്റ്; ഷൈൻ ടോം ചാക്കോ
സിനിമയുടെ അണിയറയില്‍ നിന്നും മുൻനിരയിൽ എത്തി തന്റേതായൊരിടം സ്വന്തമാക്കിയ ആളാണ് നടൻ ഷൈൻ ടോം ചാക്കോ. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച ഷൈൻ ഇന്ന് മലയാളത്തിന് ഒഴിച്ചുകൂടാനാകാത്ത നടനാണ്. ഇപ്പോഴിതാ കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന സ്ത്രീധനത്തെ പറ്റി ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. സ്ത്രീധനം തെറ്റാണെങ്കിൽ വിവാഹം വേർപ്പെടുത്തുമ്പോൾ ഭാര്യയ്ക്ക് കൊടുക്കുന്ന ജീവനാംശവും തെറ്റാണെന്ന് ഷൈൻ പറയുന്നു. ജീവനാംശവും സ്ത്രീധനം പോലത്തെ സംവിധാനം അല്ലേയെന്നും ഷൈൻ ചോദിക്കുന്നു. വിവേകാനന്ദൻ വൈറൽ ആണ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഫിൽമിബീറ്റിനോട് ആയിരുന്നു…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ നിന്ന് നിർമല സീതാരാമനെയും ഇഎഎം എസ് ജയശങ്കറിനെയും ബിജെപി സ്ഥാനാർത്ഥിയാക്കിയേക്കും
ബെംഗളൂരു: കർണാടകയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് ദിവസത്തെ തയ്യാറെടുപ്പ് യോഗത്തിൽ കർണാടകയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ സിങ്, രണ്ടോ മൂന്നോ കേന്ദ്രമന്ത്രിമാർ സംസ്ഥാനത്ത് മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കളെ അറിയിച്ചതായി റിപ്പോർട്ട്. ധനമന്ത്രി നിർമല സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ടിക്കറ്റ് നൽകാനുള്ള ചർച്ചകൾ നടക്കുന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. ജനുവരി 10, 11 തീയതികളിൽ ബെംഗളൂരുവിലെ യെലഹങ്കയിലെ റിസോർട്ടിൽ മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് അരുൺ സിങ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ജില്ലാതല നേതാക്കളുമായി…
Read More