കാണാതായ യുവതിയുടെ നഗ്നമായ മൃതദേഹം ദേശീയപാതയ്ക്ക് സമീപം കണ്ടെത്തി

ബെംഗളൂരു : നാഗമംഗല താലൂക്കിലെ ബെല്ലൂരിൽ ദേശീയ പാതയോരത്തെ ആളൊഴിഞ്ഞ വനത്തിൽ 31 കാരിയായ യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി.

ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

അവിവാഹിതയും മാനസിക വെല്ലുവിളി നേരിടുന്നതുമായ തിരുമലപുര സ്വദേശി മുരുഗമ്മയുടേതാണ് മൃതദേഹം ആണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്

നാല് ദിവസം മുമ്പാണ് മുരുഗമ്മയെ ഗ്രാമത്തിൽ നിന്ന് കാണാതായത്. ബംഗളൂരു-മൈസൂരു ദേശീയ പാതയോരത്തെ ഹോട്ടൽ ഹർഷ ഗ്രാൻഡിന് എതിർവശത്തുള്ള കളകൾ നിറഞ്ഞ സ്ഥലത്ത് നഗ്നയായി കിടക്കുന്നതയാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചുവരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts