കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ടു;ബാഗമനെ ടെക് പാര്‍ക്കില്‍ ജോലിചെയ്തിരുന്ന യുവാവിനെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തി പോലീസ്.

ബെംഗളൂരു : കോവിഡ് തൊഴില്‍ മേഖലയില്‍ ഉയര്‍ത്തിയ പ്രതിസന്ധി വളരെ വലുതാണ്,ലോകത്താകെ നിരവധി പേര്‍ക്കാണ് സ്വന്തം തൊഴില്‍ നഷ്ട്ടപ്പെട്ടത്‌,നഗരത്തിലെയും കണക്ക് വ്യത്യസ്തമല്ല,ചിലര്‍ മറ്റു തൊഴിലുകള്‍ അന്വേഷിക്കുമ്പോള്‍ ചിലര്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കും.

ബാഗമനെ ടെക് പാർക്കിലെ സോഫ്റ്റ്വെയർ എൻജിനീയറും സിവി രാമൻ നഗർ സ്വദേശിയുമായ ചേതൻ കുമാറിനെയാണ് (28) ഇങ്ങനെ ഒരു സാഹചര്യത്തില്‍ പോലീസ് രക്ഷിക്കുകയായിരുന്നു.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ജോലി നഷ്ടപ്പെട്ട വിഷമത്തിൽ ശിവമോഗ്ഗയിലെ ശരാവതി ജോഗ് ഫാൾസിൽ ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാളെ പോലീസ് പിന്തിരിപ്പിച്ചത്.

മൈസൂരു ബംഗ്ലാവിന് സമീപത്തേയ്ക്ക് കടന്ന ഇയാൾ പാറക്കെട്ടുകൾക്ക് മുകളിലേക്ക് കയറുന്നത് കണ്ട് സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല.

ഇതിനിടെ മൊബൈൽ ഫോണും ബാഗും ചേതൻ വെള്ളച്ചാട്ടത്തിലേക്ക് വലിച്ചെറിഞ്ഞു.

സാഗർ ഡി.വൈ.എസ്.പി വിനായകയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയാണ് അനുനയിപ്പിച്ചാണു താഴെയിറക്കിയത്.

  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒരു മാസം മുൻപാണ് ചേതന് ജോലി നഷ്ടപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts