ബെംഗളൂരു: ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മലയാളി പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ആലമ്ബാടി റോഡ് മുട്ടത്തൊടി വില്ലേജ് റഹ്മാനിയ നഗര്‍ അലി ബറകത്ത് ഹൗസില്‍ എസ്.എ. ഹമീദലിയെയാണ് മൈസൂരു ലഷ്കര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഷ്കര്‍ മൊഹല്ല കെ.ആര് ഹോസ്പിറ്റല്‍ റോഡിലെ ‘ശ്രീമാതാജി ജ്വല്ലറി’ ഉടമ ഇന്ദര്‍ ചന്ദ് ആണ് കബളിപ്പിക്കപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത ലക്ഷ്കര്‍ മൊഹല്ല പൊലീസ് കാസര്‍കോട്ടെ ലോഡ്ജില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്.
പ്രതിയില്‍നിന്ന് 45 ലക്ഷത്തിന്റെ സ്വര്‍ണവും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. സ്വര്‍ണക്കട്ടിയില്‍നിന്ന് 500 ഗ്രാം ബംഗളൂരുവില്‍ ഒരാള്‍ക്കും ബാക്കി ചെറിയ കഷണങ്ങളാക്കി പലര്‍ക്കും വിറ്റതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
2019 ഒക്ടോബര്‍ 31ന് ഇന്ദര്‍ ചന്ദില്നിന്ന് ഒരു കിലോ വരുന്ന സ്വര്‍ണക്കട്ടി കൈപ്പറ്റിയ ഹമീദലി കുറച്ചു തുകമാത്രം കൈമാറി. പിന്നീട് ബാക്കി തുക ആവശ്യപ്പെട്ടിട്ടും നല്‍കാതായതോടെ പരാതിക്കാരന് പൊലീസിനെ സമീപിക്കുകയായിരുന്നു.
ലഷ്കര്‍ മൊഹല്ലയിലെ ഗരഡികേരിയില് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ജ്വല്ലറി ആരംഭിച്ച ഹമീദലി ഇന്ദര്‍ ചന്ദുമായി ചെറിയ ബിസിനസ് ഇടപാടുകള്‍ നടത്തി ഇയാളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.