വരദയും ജിഷിനും വേർപിരിഞ്ഞെന്ന വാർത്തകൾക്ക് പിന്നാലെ വൈറലായി വരദയുടെ പോസ്റ്റ്‌ 

താര ജോടികളായ വരദയും ജിഷിനും വിവാഹ ബന്ധം വേര്‍പെടുത്തി എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്.

വിവാഹ മോചിതരായോ എന്ന് ചോദിച്ചവരോട് ഒന്നും ജിഷിനും വരദയും വ്യക്തമായി ഇതുവരെ മറുപടി നൽകിയിട്ടില്ല.

സ്വകാര്യ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് ജിഷിന്‍ പൊട്ടിത്തെറിച്ചത് എല്ലാം വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ, വരദ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് വരദ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ച്‌ ഫോളോവേഴ്‌സിനെ ഞെട്ടിച്ചത്.

  ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്

നടന്‍ ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ‘എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ’ എന്ന് ചോദിച്ച്‌ ഒരു ലവ് ഇമോജിക്കൊപ്പമായിരുന്നു പോസ്റ്റ്.

പോരാത്തതിന് ഹാഷ് ടാഗില്‍ ലിവിങ് ടുഗെദര്‍, ഫ്രണ്ട് ഫോര്‍ ലൈഫ് എന്നിങ്ങനെയൊക്കെയുള്ള ഹാഷ് ടാഗുകളും.

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലിവിങ് ടുഗെതര്‍ ഹാഷ് ടാഗ് ഒക്കെയിട്ട് ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച നടി, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹാരിഷിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

പെട്ടന്നൊരു ഗോസിപ്പ് വാര്‍ത്ത അവസാനിപ്പിക്കാന്‍ വേണ്ടിയാവണം, ഹാരിഷിനും ഭാര്യ ജസ്‌ന ജസ്റ്റിനും ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് സ്റ്റോറി.

  മണ്ഡപത്തിൽ പോലീസിന്റെ 'ക്ലൈമാക്സ്'; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

എന്നും നിങ്ങള്‍ രണ്ട് പേരും എന്റെ പ്രിയപ്പെട്ടവര്‍’ എന്ന് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.

അതു കൊണ്ടു തന്നെ ഇരുവരും തമ്മിൽ പ്രണയത്തിൽ അല്ലെന്ന് ഉറപ്പിക്കാം. എന്നാൽ എന്താവും സംഭവം എന്ന ആകാംഷയിൽ ആണ് ആരാധകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ
[masterslider id="10"]

Related posts

Click Here to Follow Us