വഖഫ് സ്വത്തുക്കൾക്ക് ചുറ്റുമതിൽ നിർമിക്കാൻ പണം അനുവദിച്ച് സർക്കാർ 

Siddaramaiah

ബെംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ക്ക് ചുറ്റും മതിലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം അനുവദിച്ചതിന് പിന്നാലെ പ്രതിഷേധം ശ്ക്തമാക്കി ബിജെപി രംഗത്ത്.

416 വസ്തുവകകള്‍ക്ക് ചുറ്റും മതിലു കെട്ടാന്‍ 31.84 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറില്‍ അവകാശപ്പെടുമ്പോള്‍ ബിജെപി നേതാക്കള്‍ നടപടിയെ വിമര്‍ശിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഫെബ്രുവരി ഏഴിനാണ് പുറത്തു വന്നത്.

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് അണ്ടര്‍സെക്രട്ടറി, ഈ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് നോട്ടീസില്‍ പറഞ്ഞു.

അനധികൃത കയ്യേറ്റങ്ങളും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംബന്ധിച്ച പരാതികള്‍ ഉണ്ടായിരുന്നു.

ഇതാണ് ഈദ്ഗാഹുകള്‍ക്കും ശ്മശാനങ്ങള്‍ക്കും മറ്റു വസ്തുക്കള്‍ക്ക് ചുറ്റും മതിലുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts