മെല്‍ബണില്‍ ചരിത്രം കുറിച്ച് ഇന്ത്യ!!

മെല്‍ബണ്‍: വിജയത്തേരിലേരി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം!! 37 കൊല്ലത്തിന് ശേഷം മെല്‍ബണ്‍ മണ്ണില്‍ നേടിയ വിജയത്തിന് തിളക്കമേറെ…

മഴയേയും ഓസ്‌ട്രേലിയന്‍ വാലറ്റത്തിന്‍റെ കടുത്ത പ്രതിരോധത്തേയും മറികടന്ന് ഇന്ത്യ ജയം കുറിക്കുമ്പോള്‍ 37 വര്‍ഷം മുന്‍പിലെ ചരിത്രമാണ്‌ തിരുത്തിക്കുറിക്കപ്പെട്ടത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2-1ന് മുമ്പിലാണ്. അവസാന മത്സരം സിഡ്‌നിയിലാണ് നടക്കുക.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണ്. 37 വര്‍ഷത്തിനുശേഷമാണ് മെല്‍ബണില്‍ ഇന്ത്യ വിജയം നേടുന്നത്. ഈ വിജയത്തോടെ മെൽബൺ ഇന്ത്യയുടെ ഏറ്റവും ഭാഗ്യമുള്ള ഓസ്ട്രേലിയൻ ഗ്രൗണ്ടായി മാറിയിരിക്കുകയാണ്. ഈ വിജയത്തോടെ ഇത് മൂന്നാം തവണയാണ് ഈ ഗ്രൗണ്ടില്‍ ഇന്ത്യ വിജയിക്കുന്നത്. ഇതിനു മുന്‍പ് 1978 ലും 1981 ലും ഇന്ത്യ വിജയിച്ചിരുന്നു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

മഴമാറി കളി പുനാരാരംഭിച്ച ഇന്ത്യ ക്ഷണനേരം കൊണ്ട് രണ്ട് വിക്കറ്റുകള്‍ പിഴുതാണ് ജയം ഉറപ്പിച്ചത്. 63 റണ്‍സെടുത്ത് പ്രതിരോധക്കോട്ട തീര്‍ത്ത പാറ്റ് കമ്മിന്‍സിനെ ബുംറ വീഴ്ത്തിയപ്പോള്‍ അവസാന വിക്കറ്റായ നഥാന്‍ ലിയോണിനെ പുറത്താക്കി ഇശാന്ത് ശര്‍മയും ജയം ഒരുക്കി. 137 റണ്‍സിന്‍റെ മികച്ച ജയമാണ് മെല്‍ബണിലെ പിച്ചില്‍ ഇന്ത്യ കുറിച്ചത്.

ഓസ്‌ട്രേലിയയെ തോല്‍പിച്ചതോടെ 150-ാമത് ടെസ്റ്റ് ജയമാണ് ഇന്ത്യ കുറിച്ചത്. ടെസ്റ്റില്‍ 150 ജയമെന്ന മൈല്‍സ്‌റ്റോണ്‍ മറികടക്കുന്ന അഞ്ചാമത്തെ ടീമായി ഇന്ത്യ.

ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയുടേയും വിരാടിന്‍റെയും മായങ്കിന്‍റെയും രോഹിതിന്‍റെയും അര്‍ധ സെഞ്ചുറി മികവില്‍ 443 റണ്‍സ് ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ നേടിയപ്പോള്‍ ഓസീസ് 151 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാമിന്നിംഗ്സില്‍ 106ന് ഡിക്ലയര്‍ ചെയ്തപ്പോള്‍ കങ്കാരുപ്പടയ്ക്ക് 261 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

രണ്ട് ഇന്നിംഗ്സില്‍നിന്നായി 9 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് കങ്കാരുക്കളുടെ ജയം തട്ടിത്തെറിപ്പിച്ചത്. ബുംറയാണ് മാന്‍ ഓഫ് ദ മാച്ച്.

കോഹ്‌ലിയ്ക്കു കീഴില്‍ ഇന്ത്യ വിദേശത്തു നേടുന്ന 11-ാം ടെസ്റ്റ് വിജയമാണിത്. ഇതോടെ, ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിച്ച നായകനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി കോഹ്‌ലി!!

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനായ മഹേന്ദ്രസിംഗ് ധോണിയുടെ റെക്കോര്‍ഡിനും തൊട്ടടുത്തെത്തി. ധോണിക്കു കീഴില്‍ ഇന്ത്യ 27 ടെസ്റ്റ് വിജയങ്ങള്‍ നേടിയപ്പോള്‍, കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ നേടുന്ന 29ാം വിജയമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us