സുരക്ഷ അടിയുറപ്പിക്കാൻ വിധാൻ സൗധയ്ക്ക് മുന്നിൽ അശ്വാരൂഢ സേന തിരികെയെത്തി

ബെംഗളൂരു : വിധാൻ സൗധയുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും ക്രമസമാധാന ചുമതലകൾക്കായി അശ്വാരൂഢ സേനയെ (മൗണ്ടഡ് പോലീസ്) തിരികെ കൊണ്ടുവന്നു. കുതിരപ്പുറത്തുകയറി പട്രോൾ നടത്തുന്ന പോലീസ് സംഘമാണിവർ.

വാരാന്ത്യങ്ങളിൽ വിധാൻ സൗധ, കബൺ പാർക്ക്, മജെസ്റ്റിക്, എം.ജി. റോഡ് എന്നിവിടങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

നിലവിലുള്ള ഹൊയ്‌സാല, ചീറ്റ പോലീസ് സംഘങ്ങളുടെ ഭാഗംതന്നെയാകും മൗണ്ടഡ് പോലീസ് സംഘം. 2017-ൽ ബെംഗളൂരു സിറ്റി പോലീസ് വാരാന്ത്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മൗണ്ടഡ് പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts