സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കും ; മുൻ മുഖ്യമന്ത്രി

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്ത് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തഴയുമെന്ന സൂചനകള്‍ക്കിടെ പാര്‍ട്ടിക്കെതിരെ എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായി ജഗദീഷ് ഷെട്ടാര്‍ പരസ്യമായി രംഗത്തെത്തി.

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഷെട്ടാറിനോട് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. 2018ല്‍ ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നാല്‍വദിനെ 21,000 വോട്ടിനാണ് ഷെട്ടാര്‍ പരാജയപ്പെടുത്തിയത്. ആറു തവണ മണ്ഡലത്തില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്റെ മൈനസ് പോയിന്റുകള്‍ എന്തൊക്കെയാണ്?’ ഷെട്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പാര്‍ട്ടി തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു.

ഇത്തവയും തന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ഷെട്ടാര്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ ഒരു ചോദ്യം മാത്രം ചോദിക്കുന്നു – ആറ് തവണ വിജയിച്ചു, എന്റെ കരിയറില്‍ ഒരു കളങ്കവുമില്ല, എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്? മത്സരിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് പറയാന്‍ ആഗ്രഹിക്കുന്നു, മറിച്ച്‌ സംഭവിക്കുന്നത് പാര്‍ട്ടിക്ക് നല്ലതാകില്ല.

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts