ചിത്രം തെളിഞ്ഞു;സിദ്ധരാമയ്യക്കെതിരെ മന്ത്രി സോമണ്ണ;ഡി.കെ.ശിവകുമാറിനെതിരെ ആർ.അശോക; ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്.

ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു.

കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി. നേതാവ് ധർമേന്ദ്ര പ്രധാൻ ആണ് പട്ടിക പുറത്ത് വിട്ടത്.

189 പേരുടെ ആദ്യ പട്ടികയിൽ 52 പേർ പുതുമുഖങ്ങൾ ആണ്,

20 സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റില്ല. ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിൻ്റെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തൻ്റെ സ്ഥിരം മണ്ഡലമായ ഷിഗാവിൽ മൽസരിക്കും.

മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഇളയ മകൻ വിജയേന്ദ്ര യെദിയൂരപ്പയുടെ സ്ഥിരം മണ്ഡലമായ ഷിക്കാരിപുരയിൽ മൽസരിക്കും.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മൽസരിക്കുന്ന വരുണയിൽ മുതിർന്ന പാർട്ടി നേതാവും മന്ത്രിയുമായ എം.സോമണ്ണ മൽസരിക്കും.

കെ.പി.സി.സി.പ്രസിഡൻറ് ഡി.കെ.ശിവകുമാറിനെതിരെ കനക്പുരയിൽ മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ മന്ത്രിയും മുതിർന്ന നേതാവുമായ ആർ.അശോക മൽസരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts