റോയല്‍ ചലഞ്ചേ‍ഴ്സ് ബെംഗളൂരു ആരാധികയുടെ കരച്ചിൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ക‍ഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേ‍ഴ്സ് ബെംഗളൂരു ലക്നൗ സൂപ്പര്‍ ജയന്റസിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആരാധിക പൊട്ടിക്കരയുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയില്‍ വൈറലായി. ഇതിനു പിന്നാലെ ടീമിന്റെ പ്രകടനത്തെക്കുറിച്ചും വലിയ രീതിയിൽ ചര്‍ച്ചകളാണ് നടക്കുന്നത്. മുന്‍ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മ നിരാശയായ നില്‍ക്കുന്ന ദൃശ്യവും സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധേയമായി.

Read More

ചിത്രം തെളിഞ്ഞു;സിദ്ധരാമയ്യക്കെതിരെ മന്ത്രി സോമണ്ണ;ഡി.കെ.ശിവകുമാറിനെതിരെ ആർ.അശോക; ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്.

ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി. നേതാവ് ധർമേന്ദ്ര പ്രധാൻ ആണ് പട്ടിക പുറത്ത് വിട്ടത്. 189 പേരുടെ ആദ്യ പട്ടികയിൽ 52 പേർ പുതുമുഖങ്ങൾ ആണ്, 20 സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റില്ല. ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിൻ്റെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തൻ്റെ സ്ഥിരം മണ്ഡലമായ ഷിഗാവിൽ മൽസരിക്കും. മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഇളയ മകൻ വിജയേന്ദ്ര യെദിയൂരപ്പയുടെ സ്ഥിരം മണ്ഡലമായ ഷിക്കാരിപുരയിൽ മൽസരിക്കും. മുൻ…

Read More

സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കും ; മുൻ മുഖ്യമന്ത്രി

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്ത് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തഴയുമെന്ന സൂചനകള്‍ക്കിടെ പാര്‍ട്ടിക്കെതിരെ എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായി ജഗദീഷ് ഷെട്ടാര്‍ പരസ്യമായി രംഗത്തെത്തി. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഷെട്ടാറിനോട് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. 2018ല്‍ ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നാല്‍വദിനെ 21,000 വോട്ടിനാണ് ഷെട്ടാര്‍ പരാജയപ്പെടുത്തിയത്. ആറു തവണ മണ്ഡലത്തില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്റെ മൈനസ് പോയിന്റുകള്‍ എന്തൊക്കെയാണ്?’…

Read More

കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് 2 ലക്ഷം, പ്രഖ്യാപനവുമായി കുമാരസ്വാമി

ബെംഗളൂരു: കർഷകരുടെ മക്കളുടെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി. കോലാറിൽ ‘പഞ്ചരത്‌ന’ റാലിയിൽ സംസാരിക്കുകയായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും ചടങ്ങിൽ സംസാരിച്ച കുമാരസ്വാമി പറഞ്ഞു. പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് എനിക്ക് പരാതി ലഭിച്ചു. അതുകൊണ്ട് കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരുകൾ രണ്ട് ലക്ഷം രൂപ നൽകണം. ഇത് നമ്മുടെ ആൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാനുള്ള പ്രധാന…

Read More

കോൺഗ്രസ്‌ വഞ്ചിച്ചെന്ന് സംസ്ഥാനത്തെ മുസ്ലിം നേതാക്കൾ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നിലപാടിനെതിരെ മുസ്ലിം നേതാക്കൾ രംഗത്ത്. കോൺഗ്രസിന്റെ കർണാടക നേതൃത്വം തങ്ങളെ വഞ്ചിച്ചതായും മുസ്ലിം സമുദായത്തിന് കൂടുതൽ സീറ്റുകൾ നൽകണമെന്നും അല്ലാത്തപക്ഷം മുസ്ലിം വോട്ടുകൾ പാർട്ടിക്ക് നഷ്ടമാകുമെന്നും കർണാടക സുന്നി ഉലമ ബോർഡ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. മുസ്ലിം സ്ഥാനാർത്ഥികൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇതുവരെ പ്രഖ്യാപിച്ച 166 പേരുകളുടെ പട്ടികയിൽ 11 മുസ്ലിം സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ടിക്കറ്റ് നൽകിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം നേതാക്കൾക്ക് വാഗ്ദാനങ്ങൾ നൽകിയിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെടുകയാണ്. മുസ്ലിം സ്ഥാനാർത്ഥികൾക്ക് 25-30…

Read More

എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മാരക മയക്കു മരുന്ന് എം .ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മംഗളൂരു സ്വദേശി അറസ്റ്റില്‍. മംഗളൂരു പാനെയിലെ മുഹമ്മദ് കബീര്‍ (21) എന്ന യുവവാണ് അറസ്റ്റിലായത്. മഞ്ചേശ്വരത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല; ഈശ്വരപ്പ

ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാട്ടി ബിജെപി കേന്ദ്രനേതൃത്വത്തിന് കെ എസ് ഈശ്വരപ്പയുടെ കത്ത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ചാണ് ജെ പി നദ്ദയ്ക്ക് ഈശ്വരപ്പ കത്ത് നല്‍കിയത്. ഈശ്വരപ്പയുടെ മകന്‍ കെ ഇ കാന്തേഷിന് കൂടി സീറ്റ് നല്‍കണമെന്ന ആവശ്യം ഈശ്വരപ്പ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളി. ഒരു കുടുംബത്തില്‍ രണ്ട് പേര്‍ക്ക് സീറ്റ് നല്‍കാനാകില്ലെന്ന് കേന്ദ്രനേതൃത്വം നിലപാടെടുത്തു. മക്കള്‍ രാഷ്ട്രീയം തുടരുന്നതില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈശ്വരപ്പയ്ക്ക്…

Read More

അമുൽ തോറ്റ് പിന്മാറാൻ സാധ്യത; ഹോട്ടലുടമകൾക്ക് പുറമെ നന്ദിനിയെ പിന്തുണച്ച് വ്യാപാരികളും അപ്പാർട്ടുമെന്റ് താമസക്കാരും

ബെംഗളൂരു: അമുൽ പാലും തൈരും കർണാടകയിലേക്കുള്ള പ്രവേശനം ബഹളത്തിലേക്ക് നയിച്ചതോടെ നന്ദിനിക്ക് പിന്തുണയുമായി വ്യവസായ, വ്യാപാരികൾ, അപ്പാർട്ട്‌മെന്റ് അസോസിയേഷനുകൾ. 250 ജീവനക്കാർക്ക് റിഫ്രഷ്‌മെന്റും ചായയും കാപ്പിയും നൽകാൻ തന്റെ ഫാക്ടറി യൂണിറ്റ് നന്ദിനി പാലാണ് ഉപയോഗിക്കുന്നതെന്ന് എഫ്‌കെസിസിഐയുടെ മുൻ പ്രസിഡന്റും വ്യവസായിയുമായ ജെ ക്രാസ്റ്റ പറയുന്നു. നന്ദിനി ഞങ്ങളുടെ അഭിമാനമാണ്, പ്രാദേശിക തലത്തിൽ കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ക്രാസ്റ്റ പറഞ്ഞു. അമുൽ മാത്രമല്ല, ആന്ധ്രാപ്രദേശിൽ നിന്നുള്ള ഹെറിറ്റേജ്, തമിഴ്‌നാട്ടിൽ നിന്നുള്ള ആരോക്കിയ, കൺട്രി ഡിലൈറ്റ് തുടങ്ങിയ ബ്രാൻഡുകൾ ഉണ്ട്, കൂടാതെ…

Read More

സുദീപിന്റെ ചിത്രങ്ങൾക്ക് വിലക്കില്ല, നടന് പ്രചാരണത്തിനിറങ്ങാം ; തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് കന്നഡ നടന്‍ കിച്ച സുദീപ് ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പുറത്തെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുദീപിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. താരം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമ്പോള്‍ നടന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമലംഘനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Read More

രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,676 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ദൈനംദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ 37,093 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കൂടാതെ രാജ്യത്ത് 21 കൊവിഡ് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍,കര്‍ണാടക ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ്…

Read More
Click Here to Follow Us