കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് 2 ലക്ഷം, പ്രഖ്യാപനവുമായി കുമാരസ്വാമി

ബെംഗളൂരു: കർഷകരുടെ മക്കളുടെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി.

കോലാറിൽ ‘പഞ്ചരത്‌ന’ റാലിയിൽ സംസാരിക്കുകയായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും ചടങ്ങിൽ സംസാരിച്ച കുമാരസ്വാമി പറഞ്ഞു.

പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് എനിക്ക് പരാതി ലഭിച്ചു. അതുകൊണ്ട് കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരുകൾ രണ്ട് ലക്ഷം രൂപ നൽകണം. ഇത് നമ്മുടെ ആൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാനുള്ള പ്രധാന പദ്ധതിയാകുമെന്നും കുമാരസ്വാമി പറഞ്ഞു.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

224 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ ജെഡിഎസ് ഇതുവരെ 93 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വിവാഹം വൈകുന്നതിന് പരിഹാരമായി മുമ്പ് ക്ഷേത്രത്തിലേക്ക് യുവാക്കൾ പദയാത്ര നടത്തിയത് വാർത്തയായിരുന്നു. കർണാടകയിലെ മണ്ഡ്യയിലാണ് യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്തിയത്. കർഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയിൽ പങ്കെടുത്തത്. ഫെബ്രുവരി 23 മുതൽ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തിയത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുത്തു. ബെംഗളൂരു, മൈസൂർ, മണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും യാത്രയെത്തി. മൂന്ന് ദിവസത്തിനുള്ളിൽ 105 കിലോമീറ്റർ പിന്നിട്ട് ഫെബ്രുവരി 25 ന് എംഎം ഹിൽസിലെത്തി. അവിവാഹിതരായ ആൺ കുട്ടികളെ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts