വടകര: വഴിയരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിൻ്റെ നടുക്കത്തില്‍ നാട്ടുകാർ.
മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കരിമ്പനപ്പാലത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ കണ്ടെത്തിയത്.
മരണകാരണം പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്.
പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്.
ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.