കോൺഗ്രസ്‌ വഞ്ചിച്ചെന്ന് സംസ്ഥാനത്തെ മുസ്ലിം നേതാക്കൾ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നിലപാടിനെതിരെ മുസ്ലിം നേതാക്കൾ രംഗത്ത്.

കോൺഗ്രസിന്റെ കർണാടക നേതൃത്വം തങ്ങളെ വഞ്ചിച്ചതായും മുസ്ലിം സമുദായത്തിന് കൂടുതൽ സീറ്റുകൾ നൽകണമെന്നും അല്ലാത്തപക്ഷം മുസ്ലിം വോട്ടുകൾ പാർട്ടിക്ക് നഷ്ടമാകുമെന്നും കർണാടക സുന്നി ഉലമ ബോർഡ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. മുസ്ലിം സ്ഥാനാർത്ഥികൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇതുവരെ പ്രഖ്യാപിച്ച 166 പേരുകളുടെ പട്ടികയിൽ 11 മുസ്ലിം സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ടിക്കറ്റ് നൽകിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം നേതാക്കൾക്ക് വാഗ്ദാനങ്ങൾ നൽകിയിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെടുകയാണ്.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

മുസ്ലിം സ്ഥാനാർത്ഥികൾക്ക് 25-30 ടിക്കറ്റ് നൽകണ മെന്നാണ് എനിക്ക് പറയാനുള്ളത്. പാർട്ടി ഒരു മുസ്ലിം സ്ഥാനാർത്ഥിയെ ഉപമുഖ്യമന്ത്രി ആക്കണമെന്നും കർണാടക സുന്നി ഉലമ ബോർഡ് അംഗം മുഹമ്മദ് ഖാരി സുൽഫിക്കർ നൂറി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts