രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,676 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ദൈനംദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ 37,093 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കൂടാതെ രാജ്യത്ത് 21 കൊവിഡ് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ

ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍,കര്‍ണാടക ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,31,000 ആയി. അതേസമയം ആശുപത്രികളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള മോക്ക് ഡ്രില്ലിന്റെ രണ്ടാംഘട്ടം ഇന്ന് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts