നന്ദിനി പാൽ രുചിച്ച് ഡി.കെ. ശിവകുമാർ: പാലിന്റെ പേരിൽ രാഷ്ട്രീയ പോര് മുറുകുന്നു

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകയിൽ അമുലിന്റെ കടന്നുവരവ് വിവാദമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന്റെ നീക്കം.

അമുൽ പാലുത്പന്നങ്ങൾ കർണാടകത്തിൽ വിൽപ്പനനടത്താനുള്ള നീക്കത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ കർണാടകത്തിന്റെ സ്വന്തം നന്ദിനിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ. അനുയായികൾക്കൊപ്പം ഹാസനിലെ നന്ദിനി പാർലറിലെത്തിയ ശിവകുമാർ നന്ദിനി പാലുത്പന്നങ്ങൾ രുചിച്ചുനോക്കി.

ബി.ജെ.പി. സർക്കാർ നന്ദിനി ബ്രാൻഡിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും കന്നഡിഗർ ഒരിക്കലും അവരുടെ ആത്മാഭിമാനം വിൽക്കില്ലെന്നും ശിവകുമാർ പിന്നീട് ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!
[masterslider id="10"]

Related posts