ബാബുറാവു ചിൻചൻസുർ കോൺഗ്രസിൽ ചേർന്നു 

ബെംഗളൂരു: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ ആണ് ഇന്നലെ രാത്രി പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ വസതിയില്‍ വച്ച്‌ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 2018 വരെ കോണ്‍ഗ്രസിലായിരുന്നു കോലി-കബ്ബലിഗ സമുദായനേതാവും ബിജെപി എംഎല്‍സിയുമായ ബാബുറാവു ചിന്‍ചന്‍സുർ 2008മുതല്‍ 2018 വരെ ഗുര്‍മിത് കല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ ജയിച്ചു. ഇടക്കാലത്ത് സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയുമായി. 2018-ല്‍…

Read More

161 കോടി തട്ടിയെടുത്തു, ദമ്പതിമാരടക്കം 3 പേർ പിടിയിൽ

ചെന്നൈ: ധനകാര്യസ്ഥാപനം നടത്തി 161 കോടി രൂപ തട്ടിയെടുത്ത ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കോടമ്പാക്കം ആസ്ഥാനമായുള്ള ആംറോ കിങ്‌സ് എന്ന സ്ഥാപനമാണ് 3000-ത്തോളംപേരെ കബളിപ്പിച്ചത്. സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജരാജന്‍, ഇയാളുടെ ഭാര്യയും കമ്പനി ഡയറക്ടറുമായ മുത്തുലക്ഷ്മി, ബന്ധു രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ പണവും സ്വര്‍ണവും വെള്ളിയും പോലീസ് പിടിച്ചെടുത്തു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 10 ശതമാനം ലാഭവിഹിതം നല്‍കുമെന്നും 22 മാസത്തിനുള്ളില്‍ നിക്ഷേപത്തുക തിരികെ നല്‍കുമെന്നുമായിരുന്നു…

Read More

തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് അടുത്ത വിവാദം

ബെംഗളൂരു:തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. ടിപ്പു സുല്‍ത്താനെ കൊന്നതാരാണെന്നതാണ് വിവാദത്തിനിടവെച്ചിരിക്കുന്നത്. എല്ലാതവണയും ടിപ്പു സുല്‍ത്താനെതിരെ വി.ഡി. സവര്‍ക്കറെ ഉയര്‍ത്തിക്കാട്ടാറുള്ള പാര്‍ട്ടി, ഇത്തവണ പറയുന്നത്, ബ്രിട്ടീഷുകാരോ മറാത്താ സൈന്യമോ അല്ല, രണ്ട് വൊക്കലിഗ നേതാക്കന്‍മാരാണ് ടിപ്പു സുല്‍ത്താനെ കൊന്നത് എന്നാണ്. എന്നാല്‍ ഇവരുടെ വാദത്തെ പ്രമുഖ വൊക്കലിഗ നേതാവ് തള്ളിക്കളഞ്ഞു. പഴയ മൈസൂരു ഭാഗത്തുള്ള ഒരു വിഭാഗം ജനങ്ങളുടെ അവകാശവാദമാണിത്. ഉറി ഗൗഡ, നന്‍ജെ ഗൗഡ എന്നീ വൊക്കലിഗ നേതാക്കളാണ് ടിപ്പു സുല്‍ത്താനെ കൊന്നതെന്നാണ് ഒരു കൂട്ടം അവകാശപ്പെടുന്നത്. അദ്ദണ്ഡ…

Read More

റാഗിങ്ങിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: കുടകിലെ സ്വകാര്യ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ.കുടക് സോമവാർപേട്ട് താലൂക്കിലെ ശിവരള്ളി ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്ര- അക്ഷത ദമ്പതികളുടെ മകൾ വൈഷ്ണവിയാണ് (13) മരിച്ചത്. സ്കൂളിൽ റാഗിങ്ങിന് ഇരയായതിനാൽ മാനസികപ്രയാസത്തിലായിരുന്നു കുട്ടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിൽ നടന്ന സംഭവത്തെപ്പറ്റി കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ, സ്കൂളിൽ ഇക്കാര്യം അറിയിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്നും റൂമിലേയ്‌ക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും ആരോ​ഗ്യനില വഷളാവുകയായിരുന്നു. അദ്ദേഹമിപ്പോൾ വെന്റിലേറ്ററിലാണ്.

Read More

സ്വത്ത് തർക്കത്തെ തുടർന്ന് യുവതിയെ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി

ബംഗളൂരു: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ യുവതിയെ റോഡിൽ വച്ച് കൊലപ്പെടുത്തി യുവാക്കൾ. കലബുറഗിയിലെ ജൻജാം കോളനി നിവാസിയായ മജത് സുൽത്താനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ഹഗരഗ ക്രോസിന് സമീപം ബുധനാഴ്‌ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തലയിൽ കല്ലെറിഞ്ഞ പ്രതികൾ ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസിം ഗൗണ്ടി, വസീം ഗൗണ്ടി, നയീം, നദീം കൊലപാതകം നടത്തിയതായി മജത് സുൽത്താന്റെ ഭർത്താവായ സദ്ദാം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.…

Read More

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ചൊവ്വാഴ്ച ജഗലുരു താലൂക്കിലെ ബസവനകോട്ട് ഗ്രാമത്തിൽ ഡ്രെയിനേജ് വൃത്തിയാക്കുകയായിരുന്ന രണ്ട് നഗരസഭാ തൊഴിലാളികൾ വിശവാദകം ശ്വസിച്ച് ചിഗത്തേരി ജില്ലാ ആശുപത്രിയിൽ മരിച്ചു. ബസവനകോട് ഗ്രാമത്തിലെ ദുണ്ടപ്പ (45), നാഗപ്പ (42) എന്നിവരാണ്  ശ്വാസംമുട്ടി മരിച്ചത്. ബസവനകോട്ട് വില്ലേജിലെ പഞ്ചായത്ത് വികസന ഓഫീസർ ശശിധർ പാട്ടീൽ ദുണ്ടപ്പയോടും നാഗപ്പയോടും സുരക്ഷാ ക്രമീകരണങ്ങൾ നൽകാതെ അടഞ്ഞുകിടക്കുന്ന ഡ്രെയിനേജ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ തൊഴിലാളികൾ ഡ്രെയിനേജിൽ നിന്ന് വിഷവാതകം ശ്വസിക്കുകയും തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ അർസിക്കെരെ പിഎച്ച്സിയിലേക്ക് മാറ്റി. ഇവരെ…

Read More

മംഗളൂരു തുറമുഖത്തെത്തി ആറാമത്തെ ആഡംബരക്കപ്പല്‍

ബെംഗളൂരു : മഴയയ്ക്ക്‌ മുന്നേയുള്ള ക്രൂസ് സീസണോടനുബന്ധിച്ച്‌ വിനോദസഞ്ചാരികളുമായുള്ള ആറാമത്തെ ആഡംബര കപ്പല്‍ മംഗളൂരു പുതുതുറമുഖത്ത് എത്തി.കൊച്ചിയില്‍നിന്ന് പുറപ്പെട്ട സില്‍വര്‍ സ്പിരിറ്റ് എന്ന കപ്പല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് മംഗളൂരു തീരമണഞ്ഞത്. 497 യാത്രക്കാരും 411 ജീവനക്കാരുമുള്ള കപ്പലിന് 210 മീറ്റര്‍ നീളവും 39,444 ടണ്‍ ഭാരം വഹിക്കാനുമുള്ള ശേഷിയുമുണ്ട്.കപ്പലിലെത്തിയ വിനോദസഞ്ചാരികളെ തുളുനാടിന്റെ തനത് കലാരൂപങ്ങളുടെ അകമ്ബടിയോടെ സ്വീകരിച്ചു. മംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ട് തിരിച്ചെത്താന്‍ ബസും കാറുകളും തുറമുഖ അധികൃതര്‍ ഒരുക്കിയിരുന്നു. ആചല്‍ കശുവണ്ടി ഫാക്ടറി, കദ്രി അമ്ബലം, സെയ്ന്റ് അലോഷ്യസ് ചാപ്പല്‍,…

Read More

നഗരത്തിൽ വിസ്മയം തീർത്ത്‌ തബേബുയ പൂത്തു; പിങ്ക് നിറത്തിൽ മനോഹരിയായി ബെംഗളൂരു ചിത്രങ്ങൾ വൈറൽ

ബെംഗളൂരു: പിങ്ക് ട്രമ്പറ്റ് മരത്തിൽ വിരിഞ്ഞ മനോഹരമായ പൂക്കളാൽ പിങ്ക് നിറത്തിൽ അതിസുന്ദരിയായി ബെംഗളൂരു, നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പിങ്ക് നിറത്തിലുള്ള ഈ പൂക്കളുടെ ചിത്രം പങ്കുവയ്ക്കുന്നത്. തബേബുയ റോസ, പിങ്ക് പൂയി എന്നിങ്ങനെയുള്ള പേരുകളിലും പിങ്ക് ട്രമ്പറ്റ് അറിയപ്പെടുന്നു. ഒരു തരം നിയോട്രോപിക്കൽ മരമായ ഇത് കൂടുതലായും കണ്ടുവരുന്നത് തെക്കൻ മെക്സിക്കോയിലാണ്. ഇത് സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കും. ഓഗസ്റ്റ്, സെപ്റ്റംബർ, ഏപ്രിൽ, മെയ് മാസങ്ങളിലും പൂക്കാറുണ്ട്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ നിയോട്രോപിക് സ്വഭാവമുള്ളതും വരണ്ട കാലാവസ്ഥയിൽ വളരുന്നതുമാണ്

Read More

ഒരുമിക്കാം നന്മക്കായ്: ജലഹള്ളിയിൽ ഇന്ന് മെഗാ രക്തദാന ക്യാമ്പ് ഒരുക്കി ആർ.ഐ.ബി.കെ ബെംഗളൂരു

ബെംഗളൂരു: ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്. ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം. ഇവിടെ നമുക്കും അങ്ങിനെ ഒരവസരം വന്നിരിക്കുന്നു. ഇന്ന് രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ സുമസ്സുകളെയും ക്ഷണിക്കുന്നു നാളെയുടെ അവസരം നമുക്കുള്ളതാണ്… ഒന്നിക്കാം എല്ലാവരേയും ഒരുമിപ്പിക്കാം…നന്മകൾക്കായ് കൈകോർക്കാം. രക്‌തദാനത്തിന് തയ്യാറാണെങ്കിൽ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക https://surveyheart.com/form/623096f013f2d6259e70f3a1 കൂടുതൽ വിവരങ്ങൾക്ക് 9986938884 9379913940

Read More
Click Here to Follow Us