നഗരത്തിൽ വിസ്മയം തീർത്ത്‌ തബേബുയ പൂത്തു; പിങ്ക് നിറത്തിൽ മനോഹരിയായി ബെംഗളൂരു ചിത്രങ്ങൾ വൈറൽ

ബെംഗളൂരു: പിങ്ക് ട്രമ്പറ്റ് മരത്തിൽ വിരിഞ്ഞ മനോഹരമായ പൂക്കളാൽ പിങ്ക് നിറത്തിൽ അതിസുന്ദരിയായി ബെംഗളൂരു, നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പിങ്ക് നിറത്തിലുള്ള ഈ പൂക്കളുടെ ചിത്രം പങ്കുവയ്ക്കുന്നത്.

തബേബുയ റോസ, പിങ്ക് പൂയി എന്നിങ്ങനെയുള്ള പേരുകളിലും പിങ്ക് ട്രമ്പറ്റ് അറിയപ്പെടുന്നു. ഒരു തരം നിയോട്രോപിക്കൽ മരമായ ഇത് കൂടുതലായും കണ്ടുവരുന്നത് തെക്കൻ മെക്സിക്കോയിലാണ്. ഇത് സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കും. ഓഗസ്റ്റ്, സെപ്റ്റംബർ, ഏപ്രിൽ, മെയ് മാസങ്ങളിലും പൂക്കാറുണ്ട്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ നിയോട്രോപിക് സ്വഭാവമുള്ളതും വരണ്ട കാലാവസ്ഥയിൽ വളരുന്നതുമാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts