മംഗളൂരു തുറമുഖത്തെത്തി ആറാമത്തെ ആഡംബരക്കപ്പല്‍

ബെംഗളൂരു : മഴയയ്ക്ക്‌ മുന്നേയുള്ള ക്രൂസ് സീസണോടനുബന്ധിച്ച്‌ വിനോദസഞ്ചാരികളുമായുള്ള ആറാമത്തെ ആഡംബര കപ്പല്‍ മംഗളൂരു പുതുതുറമുഖത്ത് എത്തി.കൊച്ചിയില്‍നിന്ന് പുറപ്പെട്ട സില്‍വര്‍ സ്പിരിറ്റ് എന്ന കപ്പല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് മംഗളൂരു തീരമണഞ്ഞത്. 497 യാത്രക്കാരും 411 ജീവനക്കാരുമുള്ള കപ്പലിന് 210 മീറ്റര്‍ നീളവും 39,444 ടണ്‍ ഭാരം വഹിക്കാനുമുള്ള ശേഷിയുമുണ്ട്.കപ്പലിലെത്തിയ വിനോദസഞ്ചാരികളെ തുളുനാടിന്റെ തനത് കലാരൂപങ്ങളുടെ അകമ്ബടിയോടെ സ്വീകരിച്ചു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

മംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ട് തിരിച്ചെത്താന്‍ ബസും കാറുകളും തുറമുഖ അധികൃതര്‍ ഒരുക്കിയിരുന്നു. ആചല്‍ കശുവണ്ടി ഫാക്ടറി, കദ്രി അമ്ബലം, സെയ്ന്റ് അലോഷ്യസ് ചാപ്പല്‍, ആയിരംതൂണ്‍ ക്ഷേത്രം, പിലിക്കുള പാര്‍ക്കില്‍ ഒരുക്കിയ താത്കാലിക കാര്‍ഷികഗ്രാമം, മംഗളൂരു മാര്‍ക്കറ്റ് തുടങ്ങിയവ സന്ദര്‍ശിച്ച്‌ വൈകീട്ട് ആറുമണിയോടെ തിരിച്ചെത്തി. കപ്പല്‍ മര്‍മഗോവ തുറമുഖത്തേക്ക് തിരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts