ശ്രാവണബലഗോള ജൈനമഠം പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി അന്തരിച്ചു

ബെംഗളൂരു:ശ്രാവണബലഗോള ജൈനമഠത്തിലെ പുരോഹിതന്‍ ചാരുകീര്‍ത്തി ഭട്ടാരക സ്വാമി അന്തരിച്ചു. ഇന്ന് രാവിലെ ബെല്ലൂരിലെ ആദിചുഞ്ചനഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു മാസമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രഭാത സവാരിക്കിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് ചാരുകീര്‍ത്തി ഭട്ടാരക സ്വാമിയുടെ എല്ല് പൊട്ടിയിരുന്നു. സംസ്കാര ചടങ്ങുകള്‍ ജൈന മതാചാരപ്രകാരം സംസ്ഥാന ബഹുമതികളോടെ നാളെ നടക്കും. ഉച്ചക്ക് 12.30 മുതല്‍ ചാവുന്ദരായ മഠത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് 4.30ന് വിലാപയാത്രയായി കൊണ്ടു പോകുന്ന ഭൗതികശരീരം ചന്ദ്രഗിരി ചക്കി മലയോട് ചേര്‍ന്നുള്ള ബോലുബെട്ടയില്‍ സംസ്‌കരിക്കുമെന്ന് ജൈന…

Read More

നടൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തതോടെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.

Read More

ആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ആടുജീവിത’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. ഈ വര്‍ഷം മെയ് മാസം നടക്കുന്ന കാന്‍ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍ നടത്താനും തീരുമാനമുണ്ട്. നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.

Read More

കർണാടക റിലീസിനൊരുങ്ങി മാളികപ്പുറം

അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മാളികപ്പുറം . വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി 100 കോടി ക്ലബില്‍ കയറിയിരുന്നു. ഇപ്പോള്‍ ഒടിടി റിലീസിന് ശേഷം കര്‍ണാടകയില്‍ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം. മാര്‍ച്ച്‌ 24നാണ് കര്‍ണാടകയില്‍ മാളികപ്പുറം റിലീസ് ചെയ്യുന്നത്. അമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കന്നഡ റിലീസിനോടനുബന്ധിച്ച്‌ രണ്ട് ദിവസം മുമ്പ് ചിത്രത്തിന്‍റെ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 2022 ഡിസംബര്‍ 30 നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ…

Read More

ബാബുറാവു ചിൻചൻസുർ കോൺഗ്രസിൽ ചേർന്നു 

ബെംഗളൂരു: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ ആണ് ഇന്നലെ രാത്രി പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ വസതിയില്‍ വച്ച്‌ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 2018 വരെ കോണ്‍ഗ്രസിലായിരുന്നു കോലി-കബ്ബലിഗ സമുദായനേതാവും ബിജെപി എംഎല്‍സിയുമായ ബാബുറാവു ചിന്‍ചന്‍സുർ 2008മുതല്‍ 2018 വരെ ഗുര്‍മിത് കല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ ജയിച്ചു. ഇടക്കാലത്ത് സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയുമായി. 2018-ല്‍…

Read More

161 കോടി തട്ടിയെടുത്തു, ദമ്പതിമാരടക്കം 3 പേർ പിടിയിൽ

ചെന്നൈ: ധനകാര്യസ്ഥാപനം നടത്തി 161 കോടി രൂപ തട്ടിയെടുത്ത ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കോടമ്പാക്കം ആസ്ഥാനമായുള്ള ആംറോ കിങ്‌സ് എന്ന സ്ഥാപനമാണ് 3000-ത്തോളംപേരെ കബളിപ്പിച്ചത്. സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജരാജന്‍, ഇയാളുടെ ഭാര്യയും കമ്പനി ഡയറക്ടറുമായ മുത്തുലക്ഷ്മി, ബന്ധു രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ പണവും സ്വര്‍ണവും വെള്ളിയും പോലീസ് പിടിച്ചെടുത്തു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 10 ശതമാനം ലാഭവിഹിതം നല്‍കുമെന്നും 22 മാസത്തിനുള്ളില്‍ നിക്ഷേപത്തുക തിരികെ നല്‍കുമെന്നുമായിരുന്നു…

Read More

തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് അടുത്ത വിവാദം

ബെംഗളൂരു:തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. ടിപ്പു സുല്‍ത്താനെ കൊന്നതാരാണെന്നതാണ് വിവാദത്തിനിടവെച്ചിരിക്കുന്നത്. എല്ലാതവണയും ടിപ്പു സുല്‍ത്താനെതിരെ വി.ഡി. സവര്‍ക്കറെ ഉയര്‍ത്തിക്കാട്ടാറുള്ള പാര്‍ട്ടി, ഇത്തവണ പറയുന്നത്, ബ്രിട്ടീഷുകാരോ മറാത്താ സൈന്യമോ അല്ല, രണ്ട് വൊക്കലിഗ നേതാക്കന്‍മാരാണ് ടിപ്പു സുല്‍ത്താനെ കൊന്നത് എന്നാണ്. എന്നാല്‍ ഇവരുടെ വാദത്തെ പ്രമുഖ വൊക്കലിഗ നേതാവ് തള്ളിക്കളഞ്ഞു. പഴയ മൈസൂരു ഭാഗത്തുള്ള ഒരു വിഭാഗം ജനങ്ങളുടെ അവകാശവാദമാണിത്. ഉറി ഗൗഡ, നന്‍ജെ ഗൗഡ എന്നീ വൊക്കലിഗ നേതാക്കളാണ് ടിപ്പു സുല്‍ത്താനെ കൊന്നതെന്നാണ് ഒരു കൂട്ടം അവകാശപ്പെടുന്നത്. അദ്ദണ്ഡ…

Read More

റാഗിങ്ങിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: കുടകിലെ സ്വകാര്യ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ.കുടക് സോമവാർപേട്ട് താലൂക്കിലെ ശിവരള്ളി ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്ര- അക്ഷത ദമ്പതികളുടെ മകൾ വൈഷ്ണവിയാണ് (13) മരിച്ചത്. സ്കൂളിൽ റാഗിങ്ങിന് ഇരയായതിനാൽ മാനസികപ്രയാസത്തിലായിരുന്നു കുട്ടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിൽ നടന്ന സംഭവത്തെപ്പറ്റി കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ, സ്കൂളിൽ ഇക്കാര്യം അറിയിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്നും റൂമിലേയ്‌ക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും ആരോ​ഗ്യനില വഷളാവുകയായിരുന്നു. അദ്ദേഹമിപ്പോൾ വെന്റിലേറ്ററിലാണ്.

Read More

സ്വത്ത് തർക്കത്തെ തുടർന്ന് യുവതിയെ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി

ബംഗളൂരു: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ യുവതിയെ റോഡിൽ വച്ച് കൊലപ്പെടുത്തി യുവാക്കൾ. കലബുറഗിയിലെ ജൻജാം കോളനി നിവാസിയായ മജത് സുൽത്താനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ഹഗരഗ ക്രോസിന് സമീപം ബുധനാഴ്‌ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തലയിൽ കല്ലെറിഞ്ഞ പ്രതികൾ ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസിം ഗൗണ്ടി, വസീം ഗൗണ്ടി, നയീം, നദീം കൊലപാതകം നടത്തിയതായി മജത് സുൽത്താന്റെ ഭർത്താവായ സദ്ദാം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.…

Read More
Click Here to Follow Us