സ്വത്ത് തർക്കത്തെ തുടർന്ന് യുവതിയെ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി

ബംഗളൂരു: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ യുവതിയെ റോഡിൽ വച്ച് കൊലപ്പെടുത്തി യുവാക്കൾ. കലബുറഗിയിലെ ജൻജാം കോളനി നിവാസിയായ മജത് സുൽത്താനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ഹഗരഗ ക്രോസിന് സമീപം ബുധനാഴ്‌ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്.

യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തലയിൽ കല്ലെറിഞ്ഞ പ്രതികൾ ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസിം ഗൗണ്ടി, വസീം ഗൗണ്ടി, നയീം, നദീം കൊലപാതകം നടത്തിയതായി മജത് സുൽത്താന്റെ ഭർത്താവായ സദ്ദാം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്വത്ത് തർക്കമാണ് അറുകൊലയ്ക്ക് കാരണമെന്നും സദ്ദാം നൽകിയ പരാതിയിൽ പറയുന്നു.

സദ്ദാമിന്‍റെ സഹോദരന്‍മാരാണ് പ്രതികളായ നയീം, നദീം എന്നിവര്‍. ‘ ഞങ്ങള്‍ സഹോദരന്‍മാര്‍ക്കിടയില്‍ സ്വത്ത് സംബന്ധിച്ച്‌ തര്‍ക്കമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സ്വന്തമായി ചാനലുകള്‍ നടത്തുന്ന അസിം ഗൗണ്ടിയും വസീം ഗൗണ്ടിയും ഈ തര്‍ക്കത്തില്‍ പ്രതികളെ സഹായിക്കുകയാണ്. സ്വത്ത് സംബന്ധിച്ച തര്‍ക്കത്തില്‍ ഇവര്‍ ഞങ്ങള്‍ക്കെതിരെ മുന്‍പ് പരാതി നല്‍കിയപ്പോള്‍ ഞങ്ങള്‍ രണ്ട് തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരെ ഒരു നടപടിയും പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സദ്ദാം ആരോപിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് സദ്ദാമും ഭാര്യ മജത്ത് സുൽത്താനും മാറ്റൊരു പ്രദേശത്തേക്ക് താമസം മാറിയിരുന്നു. ബുധനാഴ്‌ച വീടൊഴിഞ്ഞ ഇവർ വാഹനത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെയാണ് കൊലപാതകം . പ്രതികൾ സഞ്ചരിച്ച കാറിന് മുന്നിലായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്‌തിരുന്ന മജത് സുൽത്താനയെ കാറിടിച്ച് വീഴ്ത്തുകയും, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുൽത്താനെ പ്രതികൾ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.

പോലീസ് കമ്മിഷണർ ചേതൻ ആർ, ഡിസിപി അദ്ദുരു ശ്രീനിവാസലു, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ യുവതി കൊല്ലപ്പെട്ട സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡ വിരലടയാള സംഘവും പരിശോധന നടത്തിയിട്ടുണ്ട്. കൊലപാതകത്തിൽ യൂണിവേഴ്‌സിറ്റി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us