കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരില്ലാതെ കേരള ആർ.ടി.സി. ബസുകൾ

ബെംഗളൂരു: നഗരത്തിൽ നിന്നും കേരളത്തിലേക്കും തിരിച്ചും കേരള ആർ.ടി.സി. ബസുകൾ സർവീസ് തുടങ്ങിയത് മലയാളി യാത്രക്കാർക്ക് ആശ്വാസമായെങ്കിലും യാത്രക്കാരുടെ കുറവ് മൂലം ബസ്സുകൾ റദ്ദാക്കുന്ന അവസ്ഥയാണ് ഇപ്പോൾ ആളുകളെ ചുറ്റിക്കുന്നത്. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രിപ്പുകളാണ് കൂടുതലും ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുന്നത്.

യാത്രക്കാർ കുറവുള്ള ട്രിപ്പുകൾ വൻ നഷ്ടത്തിനിടയാക്കുന്നതിനാലാണ് അവസാനനിമിഷം കെ.എസ്.ആർ.ടി.സി. റദ്ദാക്കുന്നത്. ഈ കാര്യം അറിയാവുന്നതാണെങ്കിലും തങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ആരു സമാധാനം പറയുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.

ചില ദിവസങ്ങളിൽ മൂന്നോ നാലോ യാത്രക്കാരേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാകൂ. ഇത്രയും യാത്രക്കാരെയുംകൊണ്ട് ബെംഗളൂരുവരെ സർവീസ് നടത്തുന്നത് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തുക എന്ന് അധികൃതർ പറയുന്നു.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

യാത്രക്കാർ കുറവാണെന്ന കാരണംപറഞ്ഞ് സർവീസുകൾ റദ്ദാക്കുന്ന ബസിലെ യാത്രക്കാരെ പിന്നാലെയുള്ള ബസുകളിൽ കയറ്റിവിടാറുണ്ടെങ്കിലും നേരത്തേ ബുക്ക് ചെയ്ത സീറ്റു ലഭിക്കാത്തതും പകരം ബസ് ലഭിക്കാൻ വൈകുന്നതും ബുദ്ധിമുട്ടാണെന്നു യാത്രക്കാർ പറഞ്ഞു.

നിശ്ചിതസമയത്ത് എത്തുന്നതിനുവേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ട് പകരം ബസിനായി കാത്തുനിൽക്കേണ്ട അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്. അതേസമയം, യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിട്ടേ സർവീസ് റദ്ദാക്കൂവെന്നും മറ്റു ബസുകളിൽ കയറിപ്പോകാൻ താത്പര്യപ്പെടാത്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവൻ തിരിച്ചുകൊടുക്കാറുണ്ടെന്നും കേരള ആർ.ടി.സി. അധികൃതർ വ്യക്തമാക്കി.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ടിക്കറ്റ് ബുക്ക് ചെയ്തിട്ട് റദ്ദാക്കുമ്പോഴുണ്ടാകുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് മറ്റു ബസുകളിൽ കയറ്റിവിടുന്നത്. വേറെ ബസിൽ കയറാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ പിന്നാലെയുള്ള ബസുകളിൽ കയറ്റിവിടുകയുള്ളൂവെന്നും കേരള ആർ.ടി.സി. അധികൃതർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
[masterslider id="10"]

Related posts