ബാര്‍ മുതലാളി ബ്രിഗേഡ് റോഡില്‍ സ്വന്തം സ്ഥാപനത്തിന്റെ മുന്‍പില്‍ വെടിയേറ്റ്‌ മരിച്ചു.

ബെംഗളൂരു : നഗരത്തിലെ ഏറ്റവും തിരക്കേറിയ ബ്രിഗേഡ് റോഡിന് സമീപത്ത് ഉള്ള ബാറിനു മുന്‍പില്‍ അതിന്റെ ഉടമസ്ഥന്‍ വെടിയേറ്റ്‌ മരിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

പാര്‍ക്ക്‌ റോഡിലെ ഡ്യുയാറ്റ് ബാര്‍ റസ്റ്റ്‌ ഹൌസ്, ഉടമയായ മനിഷ് ഷെട്ടിയാണ് വെടിയേറ്റ്‌ മരിച്ചത്.

ബൈക്കില്‍ എത്തിയ ആളുകള്‍ ആണ് ഷെട്ടിക്ക് എതിരെ നിറയൊഴിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞതായി പോലീസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം ഫോണില്‍ സംസാരിച്ചു കൊണ്ട് സ്ഥാപനത്തിന്റെ പുറത്തേക്ക് ഇറങ്ങുകയത്തിനു ശേഷം,ഫോണ്‍ സംഭാഷണം നിര്‍ത്തി അദ്ദേഹം തിരിച്ചു കയറുന്നതിനിടക്ക് ഒരു ബൈക്കില്‍ രണ്ടു പേര്‍ വരികയായിരുന്നു,അതില്‍ പിന്നില്‍ ഇരുന്ന ആള്‍ ഷെട്ടിക്ക് എതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

നിറയൊഴിച്ച ആള്‍ ഹെല്‍മെറ്റ്‌ വച്ചിരുന്നു,ഒരു ഡബിള്‍ ബാരല്‍ തോക്ക് ആണ് കൃത്യത്തിന് ഉപയോഗിച്ചത്,ഷെട്ടിയെ ഉടനെ തന്നെ മല്ല്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബിസിനെസ്സുമായി ബന്ധപ്പെട്ട ശത്രുതയാണ് സംഭവത്തിന്‌ പിന്നില്‍ എന്ന് പോലീസ് കരുതുന്നൂ,

ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന അധോലോക ഗുണ്ട ബനഞ്ഞേ രാജയുമായി ഷെട്ടിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു,20 വര്‍ഷം മുന്‍പ് നഗരത്തിലേക്ക് മാറുന്നതിനു മുന്‍പ് മുംബൈ മംഗലുരു എന്നിവിടങ്ങളില്‍ ഷെട്ടിക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ നിലവില്‍ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
[masterslider id="10"]

Related posts