നഗരത്തിൽ ഇന്ന് അമിത് ഷായുടെ സന്ദർശനം; ഗതാഗതം വഴിതിരിച്ചുവിടും വിശദാംശങ്ങൾ

ബെംഗളൂരു: മാർച്ച് 24 വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിൽ സന്ദർശിക്കുന്നതിന് മുന്നോടിയായി ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗത നിർദ്ദേശം പുറപ്പെടുവിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി, ഉച്ചയ്ക്ക് 12നും വൈകിട്ട് 4നും ഇടയ്ക്ക് യാത്രക്കാർ ചില റോഡുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എച്ച്എഎൽ എയർപോർട്ട് റോഡ്, മൈസൂരു റോഡ്, എൻആർ റോഡ്, നൃപതുംഗ റോഡ്, ശേഷാദ്രി റോഡ്, പാലസ് റോഡ്, റേസ് കോഴ്‌സ് റോഡ്, കെങ്കേരി മുതൽ കൊമ്മഗട്ട റോഡ് എന്നിവയുൾപ്പെടെയുള്ള ചില റോഡുകൾ യാത്രക്കാർ ഒഴിവാക്കണം. തിരക്ക് ഒഴിവാക്കാൻ ലൈറ്റ്,…

Read More

പെന്തെക്കൊസ്ത് മിഷൻ ബെംഗളൂരു സെൻറർ കൺവെൻഷൻ തുടക്കമായി

ബെംഗളൂരു: വീണ്ടും ജനനം അനുഭവമുള്ള വിശ്വാസികൾ സ്വന്തം ജീവിതത്തെ പാപത്തിൽ നിന്ന് സൂക്ഷിക്കുവാൻ പ്രതിജ്ഞാബന്ധരാകണമെന്ന് പാസ്റ്റർ റോട്ട്റിക്ക് കുമാർ ( നാഗ്പൂർ) പറഞ്ഞു. ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെൻറർ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയുടെയും പ്രാരംഭദിന കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “യഥാർഥ വിശ്വാസികൾ ദൈവത്തിൽ നിന്ന് സംരക്ഷണം അനുഭവിക്കുന്നവരാണ്. അതിനാൽ അവർ തിന്മകളുടെ ശക്തികളിൽ നിന്ന് സ്വയം കാത്ത് സൂക്ഷിക്കുവാൻ സന്നദ്ധരാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. വിവിധ പ്രാദേശിക…

Read More

കെ.ആർ.പുരം – വൈറ്റ് ഫീൽഡ് നമ്മ മെട്രോ നാളെ യാഥാർഥ്യമാകുന്നു; ദീപാലംകൃതമായി മെട്രോ പാത

ബെംഗളൂരു: കെ.ആർ.പുരം – വൈറ്റ് ഫീൽഡ് നമ്മ മെട്രോ സർവീസ് നാളെ പ്രധാന മന്ത്രി ഉദ്ഘടനം ചെയ്യാനിരിക്കെ ചടങ്ങിന് പൊലിമപകരാനുള്ള ഒരുക്കങ്ങളുമായി ബി.എം.ആർ.സിയും നഗരജനതയും. ഉച്ചയ്ക്ക് 1 മണിക്ക് സത്യസായി ആശ്രമം മുതൽ വൈറ്റ് ഫീൽഡ് വരെ 1.8 കിലോമീറ്റർ ദൂരം റോഡിഷോ നടത്തിയാണ് പ്രധാന മന്ത്രി ഉദ്ഘടന വേദിയായ വൈറ്റ് ഫീൽഡ് സ്റ്റേഷനിൽ എത്തുക. ഈ പാതയിലെ സ്റ്റേഷനുകയിൽ വൻതോതിലുള്ള ദീപാലങ്കാരമാണ് ബി.എം.ആർ.സി ഒരുക്കിയിരിക്കുന്നത്. 13.7 കിലോമീറ്റർ പാതയിൽ 12 സ്റ്റേഷനുകളുടെ ദീപാലംകൃത ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 4250 കോടി രൂപ…

Read More

ഡല്‍ഹിയില്‍ വിരുന്ന് ഒരുക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ

ഡല്‍ഹി: ഡൽഹിയിലെ കേന്ദ്ര സെക്രട്ടറിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്ന്. 47 മുതിര്‍ന്ന കേന്ദ്ര സെക്രട്ടറിമാരെ കേരള ഹൗസിലെ വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും നാളെ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കും. ഇന്ന് ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സെക്രട്ടറിമാരുടെ ഇടപെടല്‍ കൂടി തേടാനാണ് യോഗം വിളിച്ചിരിക്കുന്നത് എന്നാണ് വിവരം.

Read More

തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി

ബെംഗളൂരു : ബെംഗളൂരുവിന് സമീപം ചിക്കബൊനവാരയിൽ തടാകത്തിൽ മുങ്ങിപ്പോയ മലയാളി വിദ്യാർഥിയെ കണ്ടെത്താനായില്ല. കോട്ടയം തലയോലപ്പറമ്പ് കുമരക്കോട്ട് കാലായിൽ സുനിലിന്റെ മകൻ ആദിതിനെ (20) ആണ് കാണാതായത്.ഉഗാദി ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ആറുസുഹൃത്തുക്കൾക്കൊപ്പം ഗണിഗരെഹള്ളി തടാകത്തിലെത്തിയതായിരുന്നു ആദിത്. നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ആദിത്തിനൊപ്പം മുങ്ങിപ്പോയ സുഹൃത്ത് ദർശനെ രക്ഷപ്പെടുത്തി. പോലീസും അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സംയുക്തമായി വ്യാഴാഴ്ച വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബിഗെരെ എം.എൻ. പോളിടെക്നിക്ക് വിദ്യാർഥിയാണ് ആദിത്. അമ്മ: രജിത. സഹോദരൻ: അഭിജിത്ത്

Read More

ഈസ്റ്ററിനും വിഷുവിനും നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാതെ വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു : എല്ലാ ആഘോഷ കാലത്തും മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിൽ ഇക്കുറിയും അറുതിയില്ല. ഈസ്റ്ററിനും വിഷുവിനും നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാത്ത സ്ഥിതിയാണ്. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുമില്ല. യാത്രാദുരിതം തീർക്കാൻ ഈ റൂട്ടിൽ സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കുന്നത്. അധികതുക ചെലവാക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചാലും സീറ്റുകൾ പരിമിതം. ഈസ്റ്ററിനു ശേഷവും വിഷുവിനു ശേഷവും തിരികെപ്പോകാനുള്ള ടിക്കറ്റിന്റെ സ്ഥിതിയും ഇതുതന്നെ. തത്കാൽ ടിക്കറ്റ് ഓൺലൈൻ ആയി എടുക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ വലയ്ക്കുന്നു. യാത്ര…

Read More

ശ്രാവണബലഗോള ജൈനമഠം പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി അന്തരിച്ചു

ബെംഗളൂരു:ശ്രാവണബലഗോള ജൈനമഠത്തിലെ പുരോഹിതന്‍ ചാരുകീര്‍ത്തി ഭട്ടാരക സ്വാമി അന്തരിച്ചു. ഇന്ന് രാവിലെ ബെല്ലൂരിലെ ആദിചുഞ്ചനഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു മാസമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രഭാത സവാരിക്കിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് ചാരുകീര്‍ത്തി ഭട്ടാരക സ്വാമിയുടെ എല്ല് പൊട്ടിയിരുന്നു. സംസ്കാര ചടങ്ങുകള്‍ ജൈന മതാചാരപ്രകാരം സംസ്ഥാന ബഹുമതികളോടെ നാളെ നടക്കും. ഉച്ചക്ക് 12.30 മുതല്‍ ചാവുന്ദരായ മഠത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് 4.30ന് വിലാപയാത്രയായി കൊണ്ടു പോകുന്ന ഭൗതികശരീരം ചന്ദ്രഗിരി ചക്കി മലയോട് ചേര്‍ന്നുള്ള ബോലുബെട്ടയില്‍ സംസ്‌കരിക്കുമെന്ന് ജൈന…

Read More

നടൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തതോടെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.

Read More

ആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ആടുജീവിത’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. ഈ വര്‍ഷം മെയ് മാസം നടക്കുന്ന കാന്‍ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍ നടത്താനും തീരുമാനമുണ്ട്. നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.

Read More

കർണാടക റിലീസിനൊരുങ്ങി മാളികപ്പുറം

അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മാളികപ്പുറം . വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി 100 കോടി ക്ലബില്‍ കയറിയിരുന്നു. ഇപ്പോള്‍ ഒടിടി റിലീസിന് ശേഷം കര്‍ണാടകയില്‍ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം. മാര്‍ച്ച്‌ 24നാണ് കര്‍ണാടകയില്‍ മാളികപ്പുറം റിലീസ് ചെയ്യുന്നത്. അമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കന്നഡ റിലീസിനോടനുബന്ധിച്ച്‌ രണ്ട് ദിവസം മുമ്പ് ചിത്രത്തിന്‍റെ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 2022 ഡിസംബര്‍ 30 നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ…

Read More
Click Here to Follow Us