മൈസൂരുവിൽ മലയാളി യുവതി മരിച്ച നിലയിൽ, സുഹൃത്ത് കസ്റ്റഡിയിൽ 

ബെംഗളൂരു:മൈസൂരുവില്‍ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നത് പോലീസിനെ സംശയത്തിനിടയാക്കി. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സബീനയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  സുഹൃത്തിനെ മൈസൂരു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Read More

നടൻ അജിത്തിന്റെ പിതാവ് അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ അജിത് കുമാറിന്റെ പിതാവ് പി.സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. പക്ഷാഘാതവും വാര്‍ദ്ധക്യസഹജമായ അസുഖവുമായി ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ് പി സുബ്രഹ്മണ്യം. മോഹിനിയാണ് ഭാര്യ, അനൂപ് കുമാര്‍,അനില്‍ കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. നടി ശാലിനി മരുമകളാണ്. ചെന്നൈയിലെ ബസന്റ് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ സിനിമാതാരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

Read More

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച്‌ 30 വരെ 

ബെംഗളൂരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഈ മാസം 30 വരെ രാജാജിനഗര്‍ ഒറിയോണ്‍ മാളിലെ പി.വി.ആര്‍.സിനിമാസിലും ബനശങ്കരി സുചിത്ര തിയേറ്ററിലും ചാമരാജ്‌പേട്ട് ഡോ. രാജ്കുമാര്‍ ഭവനിലുമാണ് സിനിമകളുടെ പ്രദര്‍ശനം. ലോക സിനിമ, ഏഷ്യന്‍ സിനിമ, ഇന്ത്യന്‍ സിനിമ, കന്നഡ സിനിമ വിഭാഗങ്ങളിലാണ് മത്സരം. മലയാളം സിനിമകളായ സൗദി വെള്ളക്ക, പല്ലോട്ടി 90’സ് കിഡ്‌സ്, ജനഗണമന, ഫാമിലി, തമ്പ് എന്നിവ വിവിധ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇന്ന് പല്ലോട്ടി 90’സ് കിഡ്‌സ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകള്‍ വിവിധ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. വിധാന്‍ സൗധയില്‍ നടന്ന…

Read More

എം. പി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി

ന്യൂഡൽഹി :വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. തുടർന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.

Read More

സംസ്ഥാനത്ത് നൂറ് സൗജന്യ എം.ബി.ബി.എസ്. സീറ്റുകളുമായി പുതിയ മെഡിക്കൽ കോളേജ്

ബെംഗളൂരു : ഫീസില്ലാത്ത നൂറ് എം.ബി.ബി.എസ്. സീറ്റുകളുമായി കർണാടകത്തിൽ പുതിയ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങുന്നു. ചിക്കബല്ലാപുരയിലെ മുദ്ദെനഹള്ളിക്കടുത്ത് സത്യസായി വില്ലേജിൽ സ്ഥാപിച്ച ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലാണ് മുഴുവൻ എം.ബി.ബി.എസ്. സീറ്റുകളിലും സൗജന്യപഠനം വാഗ്ദാനം ചെയ്യുന്നത്. കോളേജിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 2023-24 അധ്യയനവർഷം കോളേജിൽ നൂറ് സീറ്റുകളാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുവദിച്ചത്. നിയമപ്രകാരം 50 സീറ്റ് സർക്കാർ ക്വാട്ടയിലും ബാക്കി മാനേജ്മെന്റ് ക്വാട്ടയിലുമായിരിക്കും. പ്രവേശനം നേടുന്നവർ ബിരുദം നേടിയശേഷം അഞ്ചുവർഷം…

Read More

നഗരത്തിൽ കൂടുതൽ സുരക്ഷ ആവശ്യം; പ്രതിഷേധം സംഘടിപ്പിച്ച് ബൈക്ക് ടാക്സി അസോസിയേഷൻ

ബെംഗളൂരു: ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഉപദ്രവത്തിൽ നിന്ന് സർക്കാർ ഇടപെടൽ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബൈക്ക് ടാക്‌സി അസോസിയേഷൻ ബെംഗളൂരു തിങ്കളാഴ്ച ഫ്രീഡം പാർക്കിൽ സമാധാനപരമായ സമരം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. എച്ച്‌എസ്‌ആർ ലേഔട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ ബൈക്ക് ടാക്‌സി ഡ്രൈവറുടെ ഹെൽമറ്റ് തകർത്ത സംഭവത്തെ ഉദ്ധരിച്ച്‌ 70,000-ത്തിലധികം വരുന്ന ബൈക്ക് ടാക്‌സി ഡ്രൈവർമാർ ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി ബന്ധപ്പെട്ട അപകടങ്ങൾ മുൻകാലങ്ങളിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ബൈക്ക് ടാക്‌സി അസോസിയേഷൻ വൈസ് പ്രസിഡന്റ് ആധിനാരായണ പറഞ്ഞു. നഗരത്തിലെ ബൈക്ക് ടാക്‌സി ഡ്രൈവർമാരുടെ ഏറ്റവും വലുതും ഏകവുമായ സംഘടനയായ റാപിഡോ, യൂബർ ബൈക്ക്…

Read More

ചേതൻ കുമാർ അഹിംസയ്ക്ക് ജാമ്യം

ബെംഗളൂരു: ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് അറസ്റ്റിലായ കന്നട നടന്‍ ചേതന്‍ കുമാര്‍ അഹിംസയ്ക്ക് ജാമ്യം നല്‍കി ബെംഗളൂരുവിലെ പ്രാദേശിക കോടതി. 25,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജഡ്ജി ജെ ലത നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച്‌ 20നാണ് കേസിനാസ്പദമായ ട്വീറ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ ബജ്‌റംഗ്ദളിന്റെ ബെംഗളൂരു നോര്‍ത്ത് യൂണിറ്റ് കണ്‍വീനര്‍ ശിവകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ‘നുണകള്‍ കൊണ്ട് കെട്ടിപ്പടുത്തതാണ് ഹിന്ദുത്വം’ എന്ന ചേതന്റെ ട്വീറ്റാണ് പരാതിക്ക് വഴിവെച്ചത്. മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചു,…

Read More

മലയാളത്തില്‍ നിന്നും രണ്ടു ചിത്രങ്ങള്‍ ഉൾപ്പെടുത്തിയുള്ള ബെംഗളൂരു ചലച്ചിത്രോത്സവത്തിന് തുടക്കമായി

film festival

ബെംഗളൂരു: പതിനാലാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. വിധാന സൗധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രകാരന്‍ ഗോവിന്ദ് നിഹ്ലാനി, തിരക്കഥാകൃത്ത് വി. വിജയേന്ദ്ര, സംസ്ഥാന റവന്യൂ മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ ആര്‍ അശോക്, കന്നഡ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ചാമരാജ്‌പേട്ടയിലെ ഡോ. രാജ്കുമാര്‍ ഭവനില്‍ ഉദ്ഘാടന ചിത്രമായ കന്നഡ ചിത്രം കാന്താര പ്രദര്‍ശിപ്പിച്ചു. നാളെ മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 11 തീയറ്ററുകളിലായി 250 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.…

Read More

നടൻ ചേതൻ കുമാറിന് ജാമ്യം

ബെംഗളൂരു: ഹിന്ദുത്വം കെട്ടിപ്പടുത്തിരിക്കുന്നത് നുണകളിൽ എന്ന് ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ രണ്ട് ദിവസത്തിന് ശേഷം ബെംഗളൂരുവിലെ പ്രാദേശിക കോടതി ജാമ്യത്തിൽ വിട്ടു. ബജ്‌റംഗ്ദളിന്റെ ബെംഗളൂരു നോർത്ത് യൂണിറ്റ് കൺവീനർ ശിവകുമാറിന്റെ പരാതിയെത്തുടർന്ന് മാർച്ച് 21 ന് ‘മതവികാരം വ്രണപ്പെടുത്തിയ’തിന് താരത്തെ ശേഷാദ്രിപുരം പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതി ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 32-ാം എസിഎംഎം കോടതിയിലാണ് നടന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. 25,000 രൂപ വ്യക്തിഗത ബോണ്ടിൽ ജാമ്യത്തിൽ വിട്ടയച്ച ജഡ്ജി…

Read More

കർണാടക മുൻ മന്ത്രി അഞ്ജനമൂർത്തി അന്തരിച്ചു

ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ അഞ്ജനമൂർത്തി(77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്.ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല മണ്ഡലത്തിൽനിന്ന് 1989, 1999, 2004 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് നിയമസഭയിലെത്തി. 1993-ൽ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2005-ൽ ഭവനവകുപ്പ് മന്ത്രിയായി.നെലമംഗലയിലെ ഇന്ദിരാനഗറിലായിരുന്നു താമസം. 1980 മുതൽ 82 വരെ കോൺഗ്രസ് ബെംഗളൂരു റൂറൽ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. 2003-ൽ കർണാടക എസ്.സി.-എസ്.ടി. കമ്മിഷൻ ചെയർമാനായി. അഞ്ജനമൂർത്തിയുടെ…

Read More
Click Here to Follow Us