ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച്‌ 30 വരെ 

ബെംഗളൂരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഈ മാസം 30 വരെ രാജാജിനഗര്‍ ഒറിയോണ്‍ മാളിലെ പി.വി.ആര്‍.സിനിമാസിലും ബനശങ്കരി സുചിത്ര തിയേറ്ററിലും ചാമരാജ്‌പേട്ട് ഡോ. രാജ്കുമാര്‍ ഭവനിലുമാണ് സിനിമകളുടെ പ്രദര്‍ശനം. ലോക സിനിമ, ഏഷ്യന്‍ സിനിമ, ഇന്ത്യന്‍ സിനിമ, കന്നഡ സിനിമ വിഭാഗങ്ങളിലാണ് മത്സരം. മലയാളം സിനിമകളായ സൗദി വെള്ളക്ക, പല്ലോട്ടി 90’സ് കിഡ്‌സ്, ജനഗണമന, ഫാമിലി, തമ്പ് എന്നിവ വിവിധ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഇന്ന് പല്ലോട്ടി 90’സ് കിഡ്‌സ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകള്‍ വിവിധ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചലച്ചിത്ര അക്കാദമിയാണ് എല്ലാ വര്‍ഷവും ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts