പ്രധാന മന്ത്രിയുടെ റോഡ് ഷോ: നഗരത്തിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാന മന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 11 മണി മുതൽ 2.30 വരെ വൈറ്റ് ഫീൽഡ് മേഖലയിൽ ഗതാഗത നിയന്ത്രണം. വർത്തൂർകൊടി മുതൽ ഹോപ്‌ഫാം സർക്കിൾ, കാടുഗോടി മുതൽ കന്നമംഗല ഗേറ്റ്, ചന്നസാന്ദ്ര മുതൽ ഹോപ്‌ഫാം സർക്കിൾ, ഹുഡി സർക്കിൾ, കുന്ദലഹള്ളി റോഡ് മുതൽ ഗ്രാഫൈറ്റ് ജംഗ്ഷൻ, വൈദേഹി ഹോസ്പിറ്റൽ സർക്കിൾ, ബിഗ് ബസാർ ജംഗ്ഷൻ വരെയുള്ള സ്വകാര്യ വാഹനങ്ങൾ പൂർണമായും നിരോധിച്ചു. വരത്തൂർ കൊടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുന്ദലഹള്ളി ബ്രിഡ്ജ്, ഓൾഡ് എയർപോർട്ട് റോഡ് വഴി…

Read More

ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്, കമ്പനിയ്ക്ക് പിഴ

ബെംഗളൂരു: ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്.ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിക്ക് സോപ്പ് ലഭിച്ചതുമായി ബന്ധപ്പെട്ട് കോടതി കമ്പനിയ്ക്ക് പിഴ ചുമത്തി. ഫ്ലിപ്കാര്‍ട്ട് വഴിയാണ് ഹര്‍ഷ എന്ന വിദ്യാര്‍ത്ഥി 48,999 രൂപയ്ക്ക് ഐ ഫോണ്‍ 11 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് നിര്‍മ്മ ഡിറ്റര്‍ജന്റ് സോപ്പും കോംപാക്റ്റ് കീ പാഡ് ഫോണുമാണ്. ഇതിനെക്കുറിച്ച്‌ ഫ്ലിപ്കാര്‍ട്ടില്‍ അറിയിച്ചപ്പോള്‍ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ഷ കോടതിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ മാനേജിങ് ഡയറക്ടര്‍ക്കും…

Read More

വിജയ സങ്കൽപ യാത്ര സമാപനത്തിന് നഗരത്തിൽ പ്രധാന മന്ത്രി എത്തുന്നു

ബെംഗളൂരു: വൈറ്റ് ഫീൽഡ് മെട്രോ പാത ഉദ്ഘാടനത്തിന് ശേഷം ദാവനഗരെയിൽ നടക്കുന്നബിജെപി വിജയ സങ്കൽപ യാത്രയുടെ സമ്മേളനത്തെ ഇന്ന് പ്രധാന മന്ത്രി അഭിസംബോധന ചെയ്യും. വിജയ സങ്കൽപ യാത്രയുടെ ഭാഗമായുള്ള റാലിയിൽ ഇന്ന് 10 ലക്ഷത്തോളം പേരെ അണിനിരത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Read More

തടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ മലയാളി വിദ്യാർത്ഥി ആദിത്തിന്റെ മൃതദേഹം കണ്ടെത്തി. ഗണിഗരെഹള്ളി തടാകത്തിൽ കഴിഞ്ഞ ദിവസമാണ് നീന്തുന്നതിനിടെ യുവാവിനെ കാണാതായത്. ചിക്കബാനവാരയിൽ താമസിക്കുന്ന തലയോലപ്പറമ്പ് കുമരക്കോട്ട് കാലായിൽ സുനിലിന്റെ മകനാണ് ആദിത്ത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് പീനിയ വൈദ്യുത ശ്മശാനത്ത് നടക്കും.

Read More

തെരഞ്ഞെടുപ്പിന് മുൻപ് വിവിധ സംവരണങ്ങളിൽ കൈവച്ച് സർക്കാർ 

ബെംഗളൂരു: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് മുസ്ലിം സംവരണത്തില്‍ കൈവച്ച്‌ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. മുസ്ലിങ്ങള്‍ക്കായുള്ള നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന സംവരണമാണ് എടുത്തുകളഞ്ഞത്. ഇതോടെ ഒ ബി സി വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിഭാഗത്തിലേക്ക് നീക്കപ്പെട്ടു. അതേസമയം, ആകെ സംവരണത്തില്‍ സര്‍ക്കാര്‍ ആറ് ശതമാനം വര്‍ധന വരുത്തി. 50ല്‍ നിന്ന് 56ലേക്കാണ് മൊത്തത്തിലുള്ള സംവരണം ഉയര്‍ത്തിയത്.

Read More

നടൻ അക്ഷയ് കുമാറിന് ഷൂട്ടിങ്ങിനിടെ പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് പരിക്കേറ്റു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അക്ഷയ് കുമാറും, ടൈഗര്‍ ഷ്റോഫും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ സിനിമയുടെ ബാക്കി ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥിരാജ് പ്രാധാന്യമുള്ള കഥാപാത്രമായി ചിത്രത്തിലുണ്ട്. ബിഗ് ബജറ്റ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍.

Read More

മസ്തിഷ്ക രക്തസ്രാവം, ബോംബെ ജയശ്രി ആശുപത്രിയിൽ

ലണ്ടൻ: പ്രശസ്ത സംഗീതജ്ഞ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് യുകെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ സംഗീത പര്യടനത്തിനായി എത്തിയ വേളയിലാണ് ജയശ്രീയുടെ ആരോഗ്യം ക്ഷയിച്ചത്. ലിവര്‍പൂള്‍ സര്‍വകലാശാലയിലെ വേദിയില്‍ കച്ചേരി അവതരിപ്പിക്കാനായി എത്തിയ ജയശ്രീ, നഗരത്തിലെ ഹോട്ടലില്‍ വിശ്രമിക്കവേ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. കഴുത്ത് വേദനയും തലകറക്കവും അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം രാത്രി സഹായികളെ അറിയിച്ച ഗായികയെ ഇന്ന് ഉച്ചയോടെ ഹോട്ടല്‍ മുറിക്കുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയശ്രീയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജയശ്രീ ഗുരുതരാവസ്ഥ പിന്നിട്ടതായും ഇവരെ ഉടന്‍തന്നെ…

Read More

പ്രധാന മന്ത്രി നാളെ സംസ്ഥാനത്ത്

ബെംഗളൂരു:തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മാര്‍ച്ച്‌ 25ന് കര്‍ണാടകയിലെത്തും. ചിക്കബല്ലാപ്പൂരില്‍ ശ്രീ മധുസൂദന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ മോദി ഉദ്ഘാടനം ചെയ്യും. ബെംഗളുരു മെട്രോയുടെ വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ കൃഷ്ണരാജപുര മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി പലതവണ സംസ്ഥാനം സന്ദര്‍ശിക്കുകയും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്തിരുന്നു.

Read More

കോൺഗ്രസ്‌ ഉന്നതതലയോഗം, സോണിയ ഗാന്ധി രാഹുലിന്റെ വസതിയിൽ

ദില്ലി: എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. സോണിയ ഗാന്ധി രാഹുലിന്‍റെ വസതിയിൽ എത്തി . ഇരുവരും കൂടിക്കാഴ്ച നടത്തുകയാണ്. വൈകിട്ട് അഞ്ചുമണിക്ക് കോണ്‍ഗ്രസ് ഉന്നതതലയോഗവും ചേർന്നു . സൂറത്ത് കോടതി വിധിയിലും അയോഗ്യതയിലും ഇനി സ്വീകരിക്കേണ്ട നിയമനടപടികള്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. രാഹുലിന്റെ വസതിക്ക് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഏകാധിപത്യനീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.…

Read More

പുനീത് രാജ്കുമാറിന് ഈ വർഷം സ്മാരകം ഒരുക്കും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: പുനീത് രാജ്കുമാറിന് ഈ വർഷം സ്മാരകം നിർമ്മിക്കാനും അദ്ദേഹത്തിന്റെ പിതാവ് ഡോ. രാജ്കുമാറിന്റെ സ്മാരകത്തോടൊപ്പം വികസിപ്പിക്കാനും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വ്യാഴാഴ്ച വിധാന സൗധയ്ക്ക് മുന്നിൽ 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള (ബിഫ്ഫെസ്) 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൊമ്മൈ. കുതിരകളോടുള്ള സ്‌നേഹത്തെ മാനിച്ച് റേസ് കോഴ്‌സ് റോഡിന്റെ പേര് അംബരീഷിന്റെ പേരിലേക്ക് മാറ്റുമെന്നും മാർച്ച് 27 ന് അദ്ദേഹത്തിന്റെ പേരിൽ സ്മാരകം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അന്താരാഷ്‌ട്ര ഫിലിം സിറ്റിയുടെ പണികൾ ഉടൻ…

Read More
Click Here to Follow Us