ചോദ്യപേപ്പറിൽ മെസി, ഉത്തരമെഴുതാതെ ബ്രസീൽ ഫാൻ, വൈറലായ ചോദ്യവും ഉത്തരവും

മലപ്പുറം : ഫുട്ബോൾ എന്നാൽ മലയാളിക്ക് വികാരമാണ്. ലോകത്തിന്റെ ഏത് മൂലയിൽ കാൽപന്തുകളി നടന്നാലും അതുകാണാനും ആസ്വദിക്കാനും നിരവധി ആളുകൾ ഉണ്ട് .ഖത്തർ ലോകകപ്പൊക്കെ വൻ ആവേശത്തോടെയാണ് മലയാളക്കര സ്വീകരിച്ചത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഫുട്ബോളിന് പിന്നാലെ ഓടി. പൊതുവെ അർജന്റീനക്കും ബ്രസീലിന്റെയും ആരാധകർ ആണ് ഏറെ . പോർച്ചുഗൽ ആരാധകരും ഒട്ടും കുറവല്ല. ഇപ്പോഴിതാ ഉത്തരക്കടലാസിലും ഇഷ്ട ടീം കയറിക്കൂടിയിരിക്കുന്നു. നാലാം ക്ലാസ് മലയാളം വാർഷികപരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഉത്തരമായി ഒരു വിദ്യാർത്ഥി രേഖപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ…

Read More

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി, കർണാടക മലയാളി കോൺഗ്രസിൽ പ്രതിഷേധം

ബെംഗളൂരു:കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി എം പി യെ അയോഗ്യൻ ആക്കിയ നടപടിയിൽ കർണാടക മലയാളി കോൺഗ്രസ്സ് പ്രതിഷേധം രേഖപ്പെടുത്തി . മോദി അദാനി കൂട്ടുകെട്ടിനെതിരെ എപ്പോഴും പാർലമെന്റിൽ ശബ്ദമുർത്തുന്ന രാഹുൽ ഗാന്ധി ഫാസിസത്തിനെതിരെ യുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണെന്നു കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു . ഇന്ത്യൻ ജനാധിപത്യത്തിനെതിരിയുള്ള വെല്ലുവിളിയാണ് ആർ എസ്സ് എസ്സും ബി ജെ പി യും നടത്തുന്നത് . രാജ്യം ഏകാധിപത്യ നിലപാടിലേക്കാണ് നീങ്ങുന്നത് . അഭിപ്രായം പറയുന്നവരെ ജയിലിലേക്ക് അടയ്ക്കുന്ന…

Read More

ഈസ്റ്റർ, കേരളത്തിലേക്ക് കൂടുതൽ ബസുകൾ

ബെംഗളൂരു: ഈസ്റ്റർ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് കേരള ആർടിസി കർണാടക ആർടിസി സ്പെഷൽ സർവിസുകൾ നടത്തുന്നു. കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതലൽ സർവീസുകൾ. ഇതിനുവേണ്ടി ബുക്കിങ് തുടങ്ങി. കൂടുതൽ തിരക്കുള്ള ഏപ്രിൽ അഞ്ച്, ആറ് തീയതികളിലാണ് ഈ സർവിസുകൾ. ഈ ദിവസങ്ങളിലെ പതിവ് ബസുകളിലെ ടിക്കറ്റുകൾ നേരത്തെ തീർന്നിരുന്നു. തൊട്ടടുത്ത ആഴ്ച വിഷുകൂടി വരുന്നതോടെ കൂടുതൽ സ്പെഷൽ ബസുകൾ അനുവദിക്കും.

Read More

നടൻ ഇന്നസെന്റ് അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു 

കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് നൈജീരിയക്കാരൻ പിടിയിൽ 

ബെംഗളൂരു: കേരളമുള്‍പ്പടെ രാജ്യാന്തര തലത്തില്‍ നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയിലായി.ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ഒക്കാനോവൊ ഇമ്മാനുവല്‍ ചിഡുബേയെ ബെംഗളൂരുവില്‍ വച്ച്‌ ഇന്നലെ കൊച്ചി പോലീസ് പിടികൂടി.കാക്കനാട് സ്വദേശി ഷമീംഷായുടെ പക്കല്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ നിര്‍ദ്ദേശപ്രകാരം തൃക്കാക്കര അസി പോലീസ് കമ്മീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗളുരുവില്‍ നിന്നും പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന്…

Read More

രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം ഇന്ന് ഉച്ചക്ക് 

ന്യൂഡൽഹി: പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ…

Read More

ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു:വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. തുടർന്ന് വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ‘നാളെ ചിക്കബല്ലപൂരിലെ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. ശേഷം ബെംഗളൂരു മെട്രോയുടെ വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള മെട്രോ ലൈനിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. റീച്ച്‌-1 എക്സ്റ്റൻഷൻ പദ്ധതിയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര വരെയുള്ള മെട്രോ ലൈനിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്.…

Read More

അമിത് ഷായുടെ സാന്നിധ്യത്തിൽ ലഹരി മരുന്നുകൾ നശിപ്പിച്ചു 

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നഗരത്തിൽ 1235 കോടി രൂപയുടെ 9298 കിലോ ഗ്രാം ലഹരി മരുന്നുകൾ നശിപ്പിച്ചു. പാകിസ്ഥാനിൽ നിന്നും കടൽ മാർഗം ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ വഴിയാണ് ലഹരി മരുന്ന് ഇവിടേക്ക് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവ പൂർണമായും തുടച്ച് നീക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്‌ 

ബെംഗളൂരു: സംസ്ഥാനത്തെ 124 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയില്‍ നിന്ന് മത്സരിക്കും. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്ന് മത്സരിക്കും. മുതിര്‍ന്ന നേതാവ് ജി പരമേശ്വര കൊരട്ടിഗെരെയില്‍ തുടരും. സംസ്ഥാനത്ത് ആകെ 224 സീറ്റുകളാണുള്ളത്. രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കേസുമായി…

Read More

പെട്രോൾ പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ കവർന്നു 

ബെംഗളൂരു: പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നര മണിയ്ക്ക് കണിയാപുരത്തുള്ള എസ്.ബി.ഐ.യുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ചാണ് കവര്‍ച്ച നടന്നത്. നിഫി ഫ്യൂവല്‍സ് പമ്പിലെ മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള വരുമാനമായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്.ബി.ഐ. ശാഖയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിയെടുക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറോടിച്ച്‌ ഉടന്‍ തന്നെ ഇരുവരും അമിത…

Read More