ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു:വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.

തുടർന്ന് വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

‘നാളെ ചിക്കബല്ലപൂരിലെ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. ശേഷം ബെംഗളൂരു മെട്രോയുടെ വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള മെട്രോ ലൈനിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

  സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

റീച്ച്‌-1 എക്സ്റ്റൻഷൻ പദ്ധതിയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര വരെയുള്ള മെട്രോ ലൈനിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനിലാണ് ചടങ്ങ്. 4,250 കോടി രൂപ ചിലവഴിച്ചാണ് 13.71 കിലോമീറ്റർ ദൂരമുള്ള മെട്രോ ലൈൻ പ്രവർത്തനം സജ്ജമാക്കിയത്. രണ്ടാം ഘട്ടം പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരത്തിലെ ഗതാഗത തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts