ബെംഗളൂരു എയർപോർട്ടിൽ നിന്ന് കയറിയ യാത്രക്കാരൻ ജനലാണെന്നുകരുതി തുറന്നത് എമർജൻസി വാതിൽ!!

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് ലഖ്നൗവിലേക്കുപോവുന്ന ഗോ എയർ വിമാനത്തിലാണ് സംഭവം. ആദ്യമായി വിമാനത്തിൽ കയറിയ യാത്രക്കാരൻ ജനലാണെന്നുകരുതി തുറന്നത് എമർജൻസി വാതിൽ. 171 യാത്രക്കാരുമായി റൺവേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനം പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി.

എമർജൻസി വാതിൽ തുറന്ന ഉത്തർപ്രദേശ് സ്വദേശി സുനിൽകുമാറിനെ വിമാനത്താവളം പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കേസെടുത്തശേഷം താക്കീതുനൽകി വിട്ടയച്ചു. ബെംഗളൂരുവിൽ മരപ്പണിചെയ്യുന്ന സുനിൽ നാട്ടിലേക്ക് പോകാനാണ് വിമാനത്തിൽ കയറിയത്. എമർജൻസി വാതിലിന് അടുത്തുള്ള സീറ്റിലാണ് ഇരുന്നത്. രാവിലെ 8.12-ന് വിമാനം റൺവേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോൾ ബലംപ്രയോഗിച്ച് എമർജൻസി വാതിൽ തുറക്കുകയായിരുന്നു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

സംഭവത്തെത്തുടർന്ന് രണ്ടുമണിക്കൂറിനുശേഷം യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടു. അടിയന്തരസാഹചര്യമുണ്ടായാൽ എന്തുചെയ്യണമെന്ന് യാത്രക്കാർക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ഗോ എയർ ഉദ്യോഗസ്ഥർ പറഞ്ഞു. സുനിൽകുമാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹിന്ദിയിലും നിർദേശം നൽകിയിരുന്നു.

സുനിൽകുമാറിനെക്കുറിച്ച് ബെംഗളൂരുവിലും ലഖ്നൗവിലും അന്വേഷിച്ചപ്പോൾ സംശയകരമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ സുനിൽകുമാർ ക്ഷമചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts