കാത്തിരുന്നത് വൻദുരന്തം!!; ബെംഗളൂരുവിലെ ജെ.ഡി.എസ്. പ്രവർത്തകർ വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയത് ദുരന്തത്തിൽ കലാശിച്ചു.

ബെംഗളൂരു: ബെംഗളൂരു നോർത്ത്, ചിക്കബെല്ലാപുര ലോകസ്ഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ബെംഗളൂരുവിലെ ജെ.ഡി.എസ്. പ്രവർത്തകർ വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയത് ദുരന്തത്തിൽ കലാശിച്ചു. കൊളംബോയിലെ ഷാൻഗ്രി – ലാ ഹോട്ടലിൽ ജെ.ഡി.എസ്. പ്രവർത്തകർ പ്രഭാത ഭക്ഷണത്തിനിരുന്ന മേശയുടെ തൊട്ടടുത്തായിരുന്നു സ്ഫോടനമുണ്ടായത്.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സ്ഫോടനം. പ്രചാരണത്തിരക്കിൽ ക്ഷീണിച്ചതിനെ തുടർന്ന് വിശ്രമത്തിനായിട്ടായിരുന്നു കൊളംബോയിലേക്കുപോയത്. 24-ന് ബെംഗളൂരുവിലേക്ക് മടങ്ങിവരാനായിരുന്നു പദ്ധതി. എന്നാൽ, അവിടെയെത്തി അധികം താമസിയാതെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. ഹനുമന്തരായപ്പയും രംഗപ്പയും അപകടസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിലാണ് മരിച്ചതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts