കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് നൈജീരിയക്കാരൻ പിടിയിൽ 

ബെംഗളൂരു: കേരളമുള്‍പ്പടെ രാജ്യാന്തര തലത്തില്‍ നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയിലായി.ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ഒക്കാനോവൊ ഇമ്മാനുവല്‍ ചിഡുബേയെ ബെംഗളൂരുവില്‍ വച്ച്‌ ഇന്നലെ കൊച്ചി പോലീസ് പിടികൂടി.കാക്കനാട് സ്വദേശി ഷമീംഷായുടെ പക്കല്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ നിര്‍ദ്ദേശപ്രകാരം തൃക്കാക്കര അസി പോലീസ് കമ്മീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗളുരുവില്‍ നിന്നും പ്രതിയെ പിടികൂടിയത്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

മയക്കുമരുന്ന് കൂടുതല്‍ അളവില്‍ കേരളത്തിലെത്തിക്കുന്ന ഇയാളുള്‍പ്പെടുന്ന റാക്കറ്റുകളെ കേന്ദ്രീകരിച്ചും കേരളം ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്നുള്ള വിവരത്തെ കുറിച്ചും അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പ്രതിയെ കാക്കനാട് ജഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ്, തൃക്കാക്കര പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പി ബി അനീഷ്, അമ്പലമേട് പോലീസ് സ്റ്റേഷന്‍ എസ് ഐ അരുണ്‍കുമാര്‍, പോലീസുദ്യോഗസ്ഥരായ ലെജിത്ത്, ജാബിര്‍, രഞ്ജിത്ത്, സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥന്‍ വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts