ബെംഗളൂരു : നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ സബർബൻ റെയിലിനായി കേന്ദ്ര ബജറ്റിൽ 450 കോടി രൂപ അനുവദിച്ചത് പദ്ധതി വേഗത്തിലാകുന്നതിന് ഇടയാക്കും. പദ്ധതിക്കായി ആകെ 1350 കോടി രൂപയുടെ അംഗീകാരം ബജറ്റിൽ നൽകിയെങ്കിലും ഇതിൽ 900 കോടി രൂപ ഇന്റേണൽ ആൻഡ് എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സസ് (ഐ.ഇ.ബി.ആർ.) വഴിയാണ് കണ്ടെത്തേണ്ടത്. കേന്ദ്ര ബജറ്റിൽ 450 കോടി രൂപ അനുവദിച്ചതോടെ സ്ഥലമേറ്റടുപ്പ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആണ് പദ്ധതി നടപ്പാക്കുന്ന കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കർണാടക…
Read MoreMonth: February 2023
സൈക്കിൾ യാത്രക്കാർക്ക് സൗജന്യ റിപ്പയറിങ്; മിനി വർക്‌ഷോപ് കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ
ബെംഗളൂരു: സൈക്കിൾ യാത്രക്കാർക്ക് സൗജന്യ റിപ്പയറിങ് സൗകര്യമൊരുക്കുന്നതിനുള്ള പെഡൽ പോർട്ട് കിയോസ്കുകൾ കൂടുതൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു.നഗരത്തിൽ സൈക്കിൾ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് വിദേശരാജ്യങ്ങളിലെ പോലെ സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സൗജന്യ പെഡൽ പോർട്ട് (മിനി വർക്‌ഷോപ്) വ്യാപകമാക്കുന്നത്. തുടർ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്), ബിഎംആർസിയുമായി സഹകരിച്ചാണ് പെഡൽ പോർട്ട് സ്ഥാപിക്കുന്നത്. സൈക്കിൾ പമ്പ്, വിവിധ വലുപ്പത്തിലുള്ള സ്പാനറുകൾ എന്നിവയാണ് പോർട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ക്യുആർ കോഡും സ്ഥാപിക്കും ആദ്യത്തെ പെഡൽ പോർട്ട് കഴിഞ്ഞ…
Read Moreനഗരത്തിലെ തടാകങ്ങളിൽ മത്സ്യബന്ധനം നിരോധിക്കാൻ ആവശ്യം
ബെംഗളൂരു: പരിസ്ഥിതി സംരക്ഷണത്തിനായി ജലാശയങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് നഗരത്തിലെ തടാക പ്രവർത്തകർ അധികൃതരോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ അനായാസമായ മീൻപിടിത്തത്തിനായി, (ആ മത്സ്യത്തൊഴിലാളികൾ) പക്ഷികളുടെ കൂടുണ്ടാക്കാൻ സഹായിക്കുന്ന കളകൾ താടകങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും ഇത് തടാകങ്ങളിലേക്കുള്ള പക്ഷികളുടെ ദേശാടനം കുറയുന്നതിന് കാരണമാകുമെന്നും ദൊഡ്ഡകല്ലസന്ദ്ര തടാക സമിതി അംഗം സൗന്ദരരാജൻ രാജഗോപാലൻ പറഞ്ഞു
Read Moreബിബിഎംപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം നടത്തി വഴിയോരക്കച്ചവടക്കാർ
ബെംഗളൂരു: തങ്ങളുടെ തിരിച്ചറിയൽ കാർഡ് (ഐഡി) പുതുക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു വിഭാഗം തെരുവ് കച്ചവടക്കാർ വ്യാഴാഴ്ച ബിബിഎംപിയുടെ ഹെഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഒരേ ആവശ്യവുമായി രണ്ട് രേഖാമൂലമുള്ള അപേക്ഷകൾ അവഗണിച്ചതിനെ തുടർന്നാണ് ബെംഗളൂരു ജില്ലാ ബീധി വ്യാപാരി സംഘടനാഗല ഒക്കൂട്ട പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. 2017-ൽ ബിബിഎംപി വഴിയോരക്കച്ചവടക്കാരുടെ സർവേ നടത്തി രണ്ട് വർഷത്തെ കാലാവധിയുള്ള ഐഡി കാർഡുകളും വെൻഡിംഗ് സർട്ടിഫിക്കറ്റുകളും നൽകി. എന്നാൽ രണ്ട് രേഖകളുടെയും നിബന്ധനകൾ രണ്ട് ദിവസത്തിനുള്ളിൽ കാലഹരണപ്പെട്ടതോടെ, തെരുവ് കച്ചവടക്കാരുടെ യൂണിയൻ 2022 ഡിസംബറിലും 2023…
Read Moreസിനിമ സഹസംവിധായകനെ തട്ടി കൊണ്ടു പോയി ക്രൂര മർദ്ദനം, പ്രതികൾ പിടിയിൽ
ചെന്നൈ: സിനിമ സഹസംവിധായകനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സംഘത്തെ തിരുപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പിതാവ് പൊന്നുസാമി ഗൗണ്ടറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും വന്‍തോതിലുള്ള ഭുമി ശിവകുമാറിന് ലഭിച്ചു. ഇതില്‍ പകുതി തനിക്ക് നല്‍കണമെന്ന് സഹോദരി അംബിക ആവശ്യപ്പെട്ടെങ്കിലും ശിവകുമാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. രണ്ടുദിവസം മുന്‍പാണ് അംബികയും ഭര്‍ത്താവും ചേര്‍ന്ന്…
Read Moreലൈംഗികാരോപണം , സിനിമാ നിർമാതാവ് അറസ്റ്റിൽ
കൊച്ചി: വ്യവസായിയും നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി രാജ്യത്തെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 15 വർഷമായി വയനാട്, മുംബൈ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു. 80 പവൻ സ്വർണവും 70 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാർട്ടിൻ സെബാസ്റ്റ്യനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.…
Read Moreബൈജൂസിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ
ബെംഗളൂരു: പ്രമുഖ എഡ്യൂക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍. ആകെ 1000 ത്തോളം പേരെ പിരിച്ചു വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്നു മാത്രം 15% ത്തോളം ജീവനക്കാരെയാണ് 2 ദിവസത്തിനിടയില്‍ പിരിച്ചു വിട്ടത്. വാട്സ് ആപ് വഴിയും ഗൂഗിള്‍ മീറ്റ് വഴിയുമാണ് പിരിച്ചു വിടല്‍ വിവരം അറിയിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ടെക് ജീവനക്കാരില്‍ നിന്നും 30% ത്തോളം പേരെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണയും അതേ വിഭാഗത്തില്‍ നിന്നാണ് കൂട്ട പിരിച്ചു വിടല്‍. എന്നാല്‍…
Read Moreകോൺക്രീറ്റ് മിക്സർ കാറിന് മുകളിൽ വീണു, അമ്മയും മകളും മരിച്ചു
ബെംഗളൂരു: കോണ്‍ക്രീറ്റ് മിക്‌സര്‍ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. ബെംഗളൂരു ബന്നാര്‍ഘട്ട റോഡിലാണ് സംഭവം. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സാമന്ത(16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാമന്തയെ സ്‌കൂളിലാക്കാന്‍ പോകുന്നിതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ഗായത്രി. ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കാറിന്‍റെ എമര്‍ജന്‍സി സിസ്റ്റം വഴി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗായത്രിയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍…
Read Moreകെഎസ്ആർടിസി ബസിനു നേരെ കല്ലേറ്
ബെംഗളൂരു: ഹൊസൂരിനടുത്ത് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗജരാജ എസി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് ജെല്ലിക്കെട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ജനക്കൂട്ടം ബസിന് നേരെ കല്ലെറിയുകയാണുണ്ടായത്. കല്ലേറില്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളില്‍ നിലത്തു കിടന്നാണ്…
Read Moreകള്ള ടാക്സികൾ കൂടുന്നു, പരാതിയുമായി ഡ്രൈവർമാർ
ബെംഗളൂരു: കള്ള ടാക്സികള്‍ സമാന്തര സര്‍വീസ് നടത്തുന്നുവെന്ന പരാതിയുമായി ഡ്രൈവര്‍മാര്‍. ഹൊസംഗടി ടൗണിലെ ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പരാതിയുമായി രംഗത്തുവന്നത്. ലോണ്‍ പോലും അടക്കാന്‍ കഴിയാതെ തങ്ങളില്‍ പലരും കടക്കെണിയിലായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 14000 രൂപ കര്‍ണാടക സംസ്ഥാനത്തേക്ക് ഓടുന്നതിനുള്ള പെര്‍മിറ്റും 25,000 രൂപ വാര്‍ഷിക ഇന്‍ഷുറന്‍സും 3500 രൂപ ജിപിഎസിനുള്ള ചാര്‍ജായും നല്‍കിയാണ് തങ്ങള്‍ ടാക്സി ഓടിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടയില്‍ ഒന്നോ രണ്ടോ തവണ ഓട്ടം കിട്ടിയാലായി എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കള്ളടാക്‌സികളാണ് തങ്ങളുടെ തൊഴിലിന് ഭീഷണിയായി മാറിയിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.…
Read More