ആദിവാസി വീട്ടമ്മയെ കടുവ ആക്രമിച്ചു കൊന്നു

ബെംഗളൂരു: ഗൂഡല്ലൂർ തെപ്പേക്കാട്ട് ആദിവാസിവീട്ടമ്മയെ കടുവ കൊന്നു. പകൽ സമയം ജോലിക്കുപോയ ആനൈപ്പാടി കോളനിയിലെ കേത്തന്റെ ഭാര്യ മാതി (മാരി-63) യെയാണ് കൊന്നത്. ഗൂഡല്ലൂർ മസിനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലെ തെപ്പേക്കാട്ട് ആനവളർത്തുകേന്ദ്രത്തിനടുത്തുള്ള പ്രദേശത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ തെപ്പേക്കാട്ടിന് സമീപത്തെ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പതിവുപോലെ കൂലിപ്പണിക്ക്‌ പോയതായിരുന്നു മാതിയെ രാത്രി കഴിഞ്ഞും തിരിച്ചുവരാത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കടുവ മാതിയെ ഏറെദൂരം വലിച്ചിഴച്ചു കൊണ്ടുപോയശേഷം ഭക്ഷിച്ച് ശേഷം അവിടെ ഉപേക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ…

Read More

അമ്മയുടെ കാമുകന്‍ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

KIDS CHILD RAPE

ബെംഗളൂരു : സംസ്ഥാനത്ത് മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ കാമാക്ഷിപാല്യ പൊലീസ് പരിധിയില്‍ തിങ്കളാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 26കാരനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്ര നിര്‍മാണശാലയിലെ ജീവനക്കാരിയായ കുട്ടിയുടെ മാതാവുമായി ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം. അമ്മ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ തലയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കുട്ടിയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.…

Read More

നാഗര്‍ഹോളയിലൂടെ പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്ക് പ്രവേശനഫീസ്; വിശദാംശങ്ങൾ

ബെംഗളൂരു: 640 സ്ക്വയര്‍ കിലോമീറ്ററുള്ള നാഗര്‍ഹോള ദേശീയ കടുവ സങ്കേതത്തിന്‍റെ (രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക്) പരിധിയിലൂടെ കടന്നുപോകുന്ന അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്ക് കര്‍ണാടക പ്രവേശന ഫീസ് ഈടാക്കാൻ തുടങ്ങി. കര്‍ണാടക വനം വന്യജീവി വകുപ്പിന്‍റേതാണ് പുതിയ തീരുമാനം. ഇതുപ്രകാരം കുടക് -മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്പോസ്റ്റിലും വയനാട്-മൈസൂര്‍ അതിര്‍ത്തിയായ ബാവലി ചെക്പോസ്റ്റിലും ഫെബ്രുവരി ഒന്നുമുതല്‍ പ്രവേശനഫീസ് ഈടാക്കിത്തുടങ്ങി. ചെറുവാഹനങ്ങള്‍ക്ക് 20 രൂപയും ലോറി, ബസ് എന്നിവക്ക് 50 രൂപയുമാണ് ഫീസ്. സങ്കേതത്തിന്‍റെ പരിധിയില്‍ വരുന്ന സംസ്ഥാന-ജില്ല പാതകള്‍ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കാണിത് ബാധകം. മാനന്തവാടി-ബാവലി,…

Read More

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.

ഡൽഹി: അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്നുമാസത്തിനും ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. പുറത്തിറങ്ങിയ കാപ്പന്‍, പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദി പറഞ്ഞു. തനിക്ക് പൂര്‍ണമായും നീതി ലഭിച്ചെന്ന് പറയാനാകില്ല. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലാണെന്നും കാപ്പന്‍ പറഞ്ഞു. ഹഥ്‌റാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊയ സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, രാജ്യദ്രോഹം, എന്നീ വകുപ്പുകളും…

Read More

വരൾച്ചബാധിത മേഖലകൾക്ക് ആശ്വാസം; അപ്പർഭദ്ര ജലസേചന പദ്ധതിക്ക് 5300 കോടി

ബെംഗളൂരു : സംസ്ഥാനത്തെ 4 ജില്ലകളിലെ വരൾച്ചബാധിത മേഖലയിലുള്ള കർഷകർക്ക് ആശ്വാസം പകരുന്ന അപ്പർഭദ്ര ജലസേചന കനാൽ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ 5300 കോടി രൂപ പ്രഖ്യാപിച്ചു. മധ്യ കർണാടകത്തിലെ വരൾച്ചബാധിത പ്രദേശങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഈ ജലസേചനപദ്ധതി. ബി.ജെ.പി കൂടുതൽ കരുത്തു കിട്ടാൻ ലക്ഷ്യമിടുന്ന ചിക്കമഗളൂരു, ചിത്രദുർഗ, തുമകൂരു, ദാവണഗെരെ എന്നീ ജില്ലകളിലെ വരൾച്ചബാധിത മേഖലയിലെ 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനത്തിന് പ്രയോജനപ്പെടുന്നതാണ് പദ്ധതി. മധ്യകർണാടക, ഓൾഡ് മൈസൂരു മേഖലകളിൽ ഉൾപെടുന്നതും വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിടുന്ന പ്രേദേശങ്ങളുമാണ് ഇവാ. ചിക്കമഗളൂരുവിലെ ഭദ്രാനദിയിൽനിന്നുള്ള…

Read More

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന്റെ കുതിപ്പിന് തടയിട്ട് എവര്‍ട്ടണ്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ലക്ഷ്യമിട്ടുകൊണ്ടുള്ള ആഴ്‌സണലിന്റെ കുതിപ്പിന് തടയിട്ട് എവര്‍ട്ടണ്‍. എതിരില്ലാത്ത ഒരു ഗോളിനാണ് എവര്‍ട്ടണ്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. അതേ സമയം ലീഗിലെ മറ്റൊരു വമ്പന്മാരായ ലിവര്‍പൂളിനെ ഏകപക്ഷിയമായ മൂന്ന് ഗോളുകള്‍ക്ക് വോള്‍വ്‌സ് തകര്‍ത്തു. മത്സരത്തിന്‍റെ 60ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജെയിംസ് തര്‍കോവ്‌സ്‌കി‍യാണ് വിജയ ഗോൾ നേടിയത്. ഡ്വിറ്റ് മക്‌നീലിന്റെ കോര്‍ണർ ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്.

Read More

സംസ്ഥാനത്തെ വനത്തിനുള്ളിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളി; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം (ബയോ മെഡിക്കൽ വേസ്റ്റ്) രാത്രിയിൽ കർണാടകയിലെ മാക്കൂട്ടം വനത്തിനുള്ളിൽ തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. വനംവകുപ്പ് കുടക് സർക്കിൾ ചീഫ് കൺസർവേറ്റർ ബി.എൻ നിരഞ്ജൻ മൂർത്തിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലോറിയും 15 ചാക്ക് മാലിന്യവും പിടിച്ചെടുത്തത്.ലോറി ഡ്രൈവറെയും ക്ലീനറെയുമാണ് അറസ്റ്റ് ചെയ്തത്. കുടക് വനമേഖലയിൽ ആശുപത്രി മാലിന്യം തള്ളുന്നത് പതിവായതോടെയാണ് വനംവകുപ്പ് പരിശോധന ഊർജിതമാക്കിയത്. കേരളവുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആശുപത്രി മാലിന്യം തള്ളുന്ന…

Read More

വീക്കിലി എക്സ്‌പ്രസ് തീവണ്ടി വഴി തിരിച്ചുവിടും

ബെംഗളൂരു : ഫെബ്രുവരി ആറിന് പുറപ്പെടുന്ന എറണാകുളം-പുണെ വീക്കിലി എക്സ്‌പ്രസ് (11098) ഗോവ മേഖലയിൽ വഴിതിരിച്ചുവിടും. മഡ്‌ഗോവ, മജോർദ, മധുരെ, റോഹ, പൻവേൽ, കല്യാൺ, കർജത്, ലോണാവാല വഴിയായിരിക്കും പുണെയിലെത്തുക. സൻവോർഡം, കൂലം, കാസ്റ്റിൽ റോക്ക്, ലോൻഡ, ബെലഗാവി, ഗാട്ട്പ്രഭ, മിറാജ്, സാങ്ഗ്ലി, കരാഡ്, സതാര സ്റ്റേഷനുകൾ ഒഴിവാകും. പാതയിൽ എൻജിനിയറിങ് ജോലികൾ നടക്കുന്നതിനാലാണ് തീവണ്ടി വഴി തിരിച്ചുവിടുന്നതെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

Read More

ഉന്നതവിദ്യാഭ്യാസം: വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ കർണാടക മുന്നിൽ

Tamil Nadu Excessive fees collage selection

ബെംഗളൂരു: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ കർണാടക മുന്നിൽ.ഇന്ത്യയിൽ പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികളിൽ 17 ശതമാനം പേർ കർണാടകയിലെ സ്ഥാപനങ്ങളിലാണ് ചേരുന്നതെ ന്ന് ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എജ്യുക്കേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2020-21 വർഷത്തിൽ 8137 പേരാണ് കർണാടകയിൽ പഠിക്കുന്നത്.നേപ്പാൾ,ബംഗ്ലദേശ്, ടാൻസാനിയ, യെമൻ സുഡാൻ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നത്. ബിടെക് കോഴ്സുകൾക്കാണ് കൂടുതൽ പേർ പഠിക്കുന്നത്.  

Read More

ജിമ്മുകളിൽ വിൽക്കുന്നത് അനധികൃത പ്രോട്ടീൻ പൗഡർ എന്ന് പഠനങ്ങൾ

ബെംഗളൂരു: സംസ്ഥാനത്തെ ജിമ്മുകളിൽ നൽകുന്ന പ്രോട്ടീൻ പൗഡറുകളുടെ സാമ്പിൾ പരിശോധനയിൽ രണ്ട് മൂന്ന് സാമ്പിളുകളും തെറ്റായി ബ്രാൻഡ് ചെയ്തതായി തെളിഞ്ഞു. സെപ്റ്റംബറിൽ എഫ്എസ്എസ്എഐ കർണാടക എല്ലാ ജില്ലകളിലുമുള്ള ജിമ്മുകളിൽ നിന്ന് 81 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിൽ 54 എണ്ണം തെറ്റായ ബ്രാൻഡ് ആണെന്നും ചിക്കമംഗളൂരുവിൽ നിന്നുള്ള മറ്റൊരു സാമ്പിൾ ഉപഭോഗത്തിന് സുരക്ഷിതമല്ലെന്നും കണ്ടെത്തി. ജിമ്മുകളിൽ പ്രോട്ടീൻ പൗഡർ അനധികൃതമായി വിൽക്കുന്നതിനെതിരെ ആരോഗ്യമന്ത്രി ഡോ. കെ.സുധാകർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) പരിശോധന ആരംഭിച്ചത്. മാംസപേശികൾ വർദ്ധിപ്പിക്കുന്നതിനായി…

Read More
Click Here to Follow Us