സംസ്ഥാനത്തെ വനത്തിനുള്ളിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളി; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം (ബയോ മെഡിക്കൽ വേസ്റ്റ്) രാത്രിയിൽ കർണാടകയിലെ മാക്കൂട്ടം വനത്തിനുള്ളിൽ തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ.

വനംവകുപ്പ് കുടക് സർക്കിൾ ചീഫ് കൺസർവേറ്റർ ബി.എൻ നിരഞ്ജൻ മൂർത്തിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലോറിയും 15 ചാക്ക് മാലിന്യവും പിടിച്ചെടുത്തത്.ലോറി ഡ്രൈവറെയും ക്ലീനറെയുമാണ് അറസ്റ്റ് ചെയ്തത്.

  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

കുടക് വനമേഖലയിൽ ആശുപത്രി മാലിന്യം തള്ളുന്നത് പതിവായതോടെയാണ് വനംവകുപ്പ് പരിശോധന ഊർജിതമാക്കിയത്. കേരളവുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആശുപത്രി മാലിന്യം തള്ളുന്ന സംഘത്തെ മാസങ്ങൾക്ക് മുൻപ് പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us