മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.

ഡൽഹി: അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്നുമാസത്തിനും ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. പുറത്തിറങ്ങിയ കാപ്പന്‍, പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദി പറഞ്ഞു. തനിക്ക് പൂര്‍ണമായും നീതി ലഭിച്ചെന്ന് പറയാനാകില്ല. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലാണെന്നും കാപ്പന്‍ പറഞ്ഞു. ഹഥ്‌റാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊയ സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, രാജ്യദ്രോഹം, എന്നീ വകുപ്പുകളും…

Read More
Click Here to Follow Us