സൈക്കിൾ യാത്രക്കാർക്ക് സൗജന്യ റിപ്പയറിങ്; മിനി വർക്‌ഷോപ് കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ

ബെംഗളൂരു: സൈക്കിൾ യാത്രക്കാർക്ക് സൗജന്യ റിപ്പയറിങ് സൗകര്യമൊരുക്കുന്നതിനുള്ള പെഡൽ പോർട്ട് കിയോസ്കുകൾ കൂടുതൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു.നഗരത്തിൽ സൈക്കിൾ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് വിദേശരാജ്യങ്ങളിലെ പോലെ സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സൗജന്യ പെഡൽ പോർട്ട് (മിനി വർക്‌ഷോപ്) വ്യാപകമാക്കുന്നത്.

തുടർ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്), ബിഎംആർസിയുമായി സഹകരിച്ചാണ് പെഡൽ പോർട്ട് സ്ഥാപിക്കുന്നത്. സൈക്കിൾ പമ്പ്, വിവിധ വലുപ്പത്തിലുള്ള സ്പാനറുകൾ എന്നിവയാണ് പോർട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ക്യുആർ കോഡും സ്ഥാപിക്കും

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

ആദ്യത്തെ പെഡൽ പോർട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ വിധാൻസൗധ മെട്രോ സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്നു. 12 പെഡൽ പോർട്ടുകളാണ് 2 മാസത്തിനുള്ളിൽ സ്ഥാപിക്കുന്നത്. സെൻട്രൽ മാനുഫാക്ചറിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (സിഎംടിഐ) ആണ് രൂപകൽപന ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts