കോൺക്രീറ്റ് മിക്സർ കാറിന് മുകളിൽ വീണു, അമ്മയും മകളും മരിച്ചു 

ബെംഗളൂരു: കോണ്‍ക്രീറ്റ് മിക്‌സര്‍ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. ബെംഗളൂരു ബന്നാര്‍ഘട്ട റോഡിലാണ് സംഭവം.

കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സാമന്ത(16) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാമന്തയെ സ്‌കൂളിലാക്കാന്‍ പോകുന്നിതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ഗായത്രി. ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കാറിന്‍റെ എമര്‍ജന്‍സി സിസ്റ്റം വഴി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗായത്രിയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ സംഭവസ്ഥലത്തെത്തി.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായിലെന്നും പോലീസ് പറഞ്ഞു. സംഭവം നടന്നയുടന്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
[masterslider id="10"]

Related posts