മഴവെള്ള സംഭരണി നിർമ്മിക്കാത്തവരിൽ നിന്ന് ഒരു മാസം 2.23 കോടി പിഴിഞ്ഞെടുത്ത് ബെംഗളൂരു ജലവിതരണ ബോർഡ്

ബെംഗളൂരു : മഴവെള്ള സംഭരണികൾ (റെയ്ൻ വാട്ടർ ഹാർവെസ്റ്റിങ്) സ്ഥാപിക്കാത്ത വാണിജ്യ–ഗാർഹിക കെട്ടിട ഉടമകളിൽനിന്നു ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സുവിജ് ബോർഡ്(ബിഡബ്ല്യുഎസ്എസ്ബി) കഴിഞ്ഞമാസം പിഴയിനത്തിൽ ഈടാക്കിയത് 2.23 കോടി രൂപ. മഴവെള്ള സംഭരണി സ്ഥാപിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചുതുടങ്ങിയ 2016നു ശേഷം ഒരുമാസം പിഴയിനത്തിൽ ലഭിക്കുന്ന റെക്കോ‍ർഡ് തുകയാണിത്.

99000 കെട്ടിട ഉടമകൾക്കാണ് വെള്ളക്കരത്തിന്റെ 25 മുതൽ 100% വരെ കഴിഞ്ഞമാസം പിഴ അടയ്ക്കേണ്ടിവന്നത്. 1200 ചതുര്രശ അടിയിലെ കെട്ടിടങ്ങൾക്കും ഇതിനു മുകളിലുള്ളവയ്ക്കും 2009ലാണ് സർക്കാർ മഴവെള്ള സംഭരണി നിർബന്ധമാക്കിയത്. ബെംഗളൂരുവിലെ ചെറുതും വലുതുമായ ഒന്നര ലക്ഷത്തോളം കെട്ടിടങ്ങൾ ഇതിനകം സംഭരണികൾ സ്ഥാപിച്ചു.

വീഴ്ച വരുത്തുന്ന ഗാർഹിക കെട്ടിടങ്ങളുടെ ഉടമകളിൽനിന്നു വെള്ളക്കരത്തിന്റെ 25% പിഴ ഈടാക്കും. മൂന്നു മാസത്തിനു ശേഷവും മഴവെള്ള സംഭരണി സ്ഥാപിക്കുന്നില്ലെങ്കിൽ പിഴ 50% ആകും. വാണിജ്യ കെട്ടിടങ്ങൾക്ക് യഥാക്രമം വെള്ളക്കരത്തിന്റെ 50%, 100% എന്നിങ്ങനെയാണ് പിഴ. പലവട്ടം വീഴ്ച വരുത്തിയ നൂറുകണക്കിനു കെട്ടിടങ്ങളുടെ ഉടമകൾ ഇരട്ടി പിഴ അടയ്ക്കേണ്ടിവന്നതിനാലാണ് കഴിഞ്ഞമാസം ബിഡബ്ല്യുഎസ്എസ്ബി റെക്കോർഡിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us