ബ്രിട്ടൺ: ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ഏറെ ആശ്വാസകരമായ പഠനം കഴിഞ്ഞാലും രണ്ടുവർഷം ആ രാജ്യത്ത് തൊഴിൽ അന്വേഷകൻ എന്ന നിലയിൽ താങ്ങാൻ എന്ന ഈ നിയമം പൂർണമായും മാറ്റാൻ ആണ് ബ്രിട്ടൺ ഇപ്പോൾ ആലോചിക്കുന്നത്. ഇന്ത്യയിൽ നിന്നുമടക്കം വിദേശ ബ്രിട്ടൻ സർവകലാശാലകളിൽ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ബിരുദ പഠനം പൂർത്തിയാക്കിയാൽ രണ്ടുവർഷം അവിടെ തൊഴിൽ അന്വേഷകൻ എന്ന നിലയിൽ ബ്രിട്ടനിൽ തങ്ങാം. ഈ ആനുകൂല്യം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ഇന്ത്യ വിദ്യാർഥികൾ ആണ്. ഈ ആനുകൂല്യം ഉപയോഗിച്ച് കൊണ്ട് ആറേമുക്കാൽ ലക്ഷത്തോളം വിദേശ വിദ്യാർഥികൾ…
Read MoreMonth: January 2023
ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി: ഭക്ഷണ സാധനങ്ങൾക്കുവേണ്ടി തമ്മിലടിച്ച് ജനം വീഡിയോ വൈറൽ
പാക്കിസ്ഥാൻ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കനത്ത സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാൻ. ഡോളറുമായുള്ള വിനിമയത്തിൽ ഒറ്റദിവസം കൊണ്ട് 24 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്സചേഞ്ച് റേറ്റിൽ അയവു വരുത്തിയതോടെയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. കറൻസി റേറ്റിൻമേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. #Pakistan can't even manage atta crisis despite stealing millions of dollars' worth of resources from Balochistan. To…
Read Moreസംസ്ഥാനത്തെ കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധന
ബെംഗളൂരു : സംസ്ഥാനത്ത് കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധയുണ്ടായതായി വനംവകുപ്പ് അധികൃതരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ബന്ദിപ്പുർ വനമേഖലയിൽമാത്രം 10 ശതമാനം വർധനയാണുണ്ടായത്. 2020-ലാണ് കണക്കെടുപ്പ് ആരംഭിച്ചത് ആ വിവരങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻ.ടി.സി.എ.) 2018-ലെ കണക്കനുസരിച്ച് 524 കടുവകൾ സംസ്ഥാനത്തുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാലിപ്പോൾ 650-നും 700-നും ഇടയിൽ കടുവകൾ സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ രണ്ടുവർഷമായി കടുവകൾ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വ്യാപകമായത് ഇവയുടെ എണ്ണം കൂടുന്നതിന്റെ ലക്ഷണമായും വനംവകുപ്പ് വിലയിരുത്തുന്നു. എച്ച്.ഡി. കോട്ടയ്ക്ക് സമീപം കഴിഞ്ഞ ഞായറാഴ്ച വിറക്…
Read Moreഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ് പദ്ധതി പ്രതിസന്ധിയിൽ
ബെംഗളൂരു: ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് ബിബിഎംപി നടപ്പിലാക്കിയ പദ്ധതി പാളുന്നു. വൻതുക കരുതൽ നിക്ഷേപം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കരാറുകാർ പിന്തിരിയുന്നത്. പ്രതിവർഷം കരുതൽ നിക്ഷേപമായി 4.5 കോടി രൂപയാണ് ബിബിഎംപി ആവശ്യപ്പെട്ടത്. 10 വർഷത്തേക്കുള്ള കരാറിന് 6 തവണ ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുക്കാത്ത സാഹചര്യത്തിൽ തുക കുറയ്ക്കാനുള്ള നീക്കത്തിലാണ് ബിബിഎംപി. 2017ൽ നിർമാണം ആരംഭിച്ച പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം 2021 നവംബറിലാണ് പൂർത്തിയായത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനാണ് 78…
Read Moreമൈസൂരുവിലെ 21 ഗ്രാമങ്ങളിൽ രാത്രികർഫ്യൂവിന് നിർദേശം
ബെംഗളൂരു: മൈസൂരുവിലെ നാലുപേർ പുള്ളിപ്പുലി ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാത്രികർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശവുമായി വനംവകുപ്പ്. മൈസൂരുവിൽ പുലിയുടെ ആക്രമണമുണ്ടായ ടി. നർസിപുര താലൂക്കിലെ 21 ഗ്രാമങ്ങളിളായ കനനായകനഹള്ളി, ഹോരലഹള്ളി, എസ്. കെബ്ബെഹുണ്ഡി, ജനജീവനഗ്രാമ, ചിക്കലക്ഷ്മിപുര, താമാടിപുര, നാരഗ്യാതനഹള്ളി, സോസലെ, കെബ്ബെ, കോലത്തുർ, സീഗവാടിപുര, എസ്. ദൊഡ്ഡപുര, കെമ്പനപുര, രാമഗൗഡനപുര, കൊനഗല്ലി, ചിദ്രാവല്ലി, മുഡുകനപുര, ഹാലാവാര, ദൊഡ്ഡബാഗിലു, ഹസുവട്ടി, ചിറ്റഗൈഹന കൊപ്പലു എന്നീ ഗ്രാമങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്താൻ നിർദേശിച്ചതെന്ന് വനംവകുപ്പ് മൈസൂരു ചീഫ് കൺസർവേറ്റർ മാലതി പ്രിയ പറഞ്ഞു. ഈ പ്രദേശങ്ങളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ…
Read More15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് താര ദമ്പതികൾ വേർപിരിയുന്നു?
നടൻ അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും നീണ്ട പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു വിരാമമിടുന്നതായി സോഷ്യൽ മീഡിയ റിപ്പോർട്ട്. ജനുവരി 24ന് സംവിധായകൻ സുഭാഷ് ഗായിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നത്. പൊന്നിയിൻ സെൽവൻ 2′ ആണ് ഐശ്വര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ വർഷം ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സംവിധായകൻ മണിരത്നം പ്രഖ്യാപിച്ചത്. ‘ഭോല’, ‘ഗൂമർ’ എന്നിവിടങ്ങളിൽ അഭിഷേക് ബച്ചന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.
Read Moreമൂക്കിലൂടെ നൽകാവുന്ന ആദ്യ കോവിഡ് വാക്സിനുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്. രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്‌സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി…
Read More13 വർഷത്തെ പ്രണയം, കീർത്തി സുരേഷ് വിവാഹിതയാവുന്നു
മലയാളവും കടന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയാണ് കീര്‍ത്തി സുരേഷ്. മഹാനടി, അണ്ണാത്തെ, വാശി, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീര്‍ത്തി സുരേഷ് തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിയായി മാറി. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥീരീകരണണമുണ്ടായില്ല. ഇപ്പോഴിതാ കീര്‍ത്തി ഉടന്‍ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി കീര്‍ത്തി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ്…
Read Moreവാനിനുള്ളിൽ തീ കൊളുത്തി ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ടാക്‌സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്. ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി താഴെ ഇറക്കി
ചെന്നൈ: ആത്മീയ നേതാവും ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി തമിഴ്നാട്ടിൽ ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് രാവിലെ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ആണ് ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും ദ്രുതപരിശോധനയ്ക്ക് ശേഷമാണ് ഹെലികോപ്റ്റർ പറന്ന് ഉയർന്നത് എന്നും അറിയിച്ചു. ശ്രീ ശ്രീ രവിശങ്കർ സുരക്ഷിതരാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ യാത്ര പുനരാരംഭിച്ചത് എന്നും ഈറോഡ് കളക്ടർ എം ആർ എച്ച് കൃഷ്ണനുണ്ണി പറഞ്ഞു.
Read More