സംസ്ഥാനത്തെ കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധന

ബെംഗളൂരു : സംസ്ഥാനത്ത് കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധയുണ്ടായതായി വനംവകുപ്പ് അധികൃതരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ബന്ദിപ്പുർ വനമേഖലയിൽമാത്രം 10 ശതമാനം വർധനയാണുണ്ടായത്.

2020-ലാണ് കണക്കെടുപ്പ് ആരംഭിച്ചത് ആ വിവരങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻ.ടി.സി.എ.) 2018-ലെ കണക്കനുസരിച്ച് 524 കടുവകൾ സംസ്ഥാനത്തുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാലിപ്പോൾ 650-നും 700-നും ഇടയിൽ കടുവകൾ സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ രണ്ടുവർഷമായി കടുവകൾ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വ്യാപകമായത് ഇവയുടെ എണ്ണം കൂടുന്നതിന്റെ ലക്ഷണമായും വനംവകുപ്പ് വിലയിരുത്തുന്നു. എച്ച്.ഡി. കോട്ടയ്ക്ക് സമീപം കഴിഞ്ഞ ഞായറാഴ്ച വിറക് ശേഖരിക്കാൻപോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

സാധാരണയായി എൻ.ടി.സി.എ. നാലുവർഷം കൂടുമ്പോഴാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നതെങ്കിലും വനംവകുപ്പ് എല്ലാവർഷവും പരിശോധനകൾ നടത്താറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us