ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ് പദ്ധതി പ്രതിസന്ധിയിൽ

ബെംഗളൂരു: ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് ബിബിഎംപി നടപ്പിലാക്കിയ പദ്ധതി പാളുന്നു. വൻതുക കരുതൽ നിക്ഷേപം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കരാറുകാർ പിന്തിരിയുന്നത്. പ്രതിവർഷം കരുതൽ നിക്ഷേപമായി 4.5 കോടി രൂപയാണ് ബിബിഎംപി ആവശ്യപ്പെട്ടത്.

10 വർഷത്തേക്കുള്ള കരാറിന് 6 തവണ ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുക്കാത്ത സാഹചര്യത്തിൽ തുക കുറയ്ക്കാനുള്ള നീക്കത്തിലാണ് ബിബിഎംപി. 2017ൽ നിർമാണം ആരംഭിച്ച പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം 2021 നവംബറിലാണ് പൂർത്തിയായത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനാണ് 78 കോടി ചെലവഴിച്ച് പാർക്കിങ് കേന്ദ്രം നിർമിച്ചത്. 3 നിലകളിലായുള്ള കേന്ദ്രത്തിൽ 550 കാറുകൾക്കും 450 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ
  ഐപിഎൽ 2026 ഷെഡ്യൂൾ പുറത്ത്: ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ; ആർസിബി - എസ്ആർഎച്ച് പോരാട്ടത്തോടെ തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us