ബെംഗളൂരു: മൈസൂരുവിലെ നാലുപേർ പുള്ളിപ്പുലി ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാത്രികർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശവുമായി വനംവകുപ്പ്.
മൈസൂരുവിൽ പുലിയുടെ ആക്രമണമുണ്ടായ ടി. നർസിപുര താലൂക്കിലെ 21 ഗ്രാമങ്ങളിളായ കനനായകനഹള്ളി, ഹോരലഹള്ളി, എസ്. കെബ്ബെഹുണ്ഡി, ജനജീവനഗ്രാമ, ചിക്കലക്ഷ്മിപുര, താമാടിപുര, നാരഗ്യാതനഹള്ളി, സോസലെ, കെബ്ബെ, കോലത്തുർ, സീഗവാടിപുര, എസ്. ദൊഡ്ഡപുര, കെമ്പനപുര, രാമഗൗഡനപുര, കൊനഗല്ലി, ചിദ്രാവല്ലി, മുഡുകനപുര, ഹാലാവാര, ദൊഡ്ഡബാഗിലു, ഹസുവട്ടി, ചിറ്റഗൈഹന കൊപ്പലു എന്നീ ഗ്രാമങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്താൻ നിർദേശിച്ചതെന്ന് വനംവകുപ്പ് മൈസൂരു ചീഫ് കൺസർവേറ്റർ മാലതി പ്രിയ പറഞ്ഞു.
ഈ പ്രദേശങ്ങളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ കർഫ്യൂ പ്രഖ്യാപിക്കണമെന്ന് മൈസൂരു ഡെപ്യൂട്ടി കമ്മിഷണറോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. ഏറ്റവുമൊടുവിൽ രണ്ടുപേരെ കൊലപ്പെടുത്തിയ പുലിക്കായി 13 പ്രത്യേക ദൗത്യസംഘങ്ങളായി 100-ലധികം വനപാലകരാണ് പുലിക്കായി തിരച്ചിൽ നടത്തുന്നത്. കോളേജ് വിദ്യാർഥികളായ മഞ്ജുനാഥ്, മേഘ്‌ന, സ്കൂൾവിദ്യാർഥി ജയന്ത്, സിദ്ധമ്മ എന്നിവരാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.