ബ്രിട്ടൺ: ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ഏറെ ആശ്വാസകരമായ പഠനം കഴിഞ്ഞാലും രണ്ടുവർഷം ആ രാജ്യത്ത് തൊഴിൽ അന്വേഷകൻ എന്ന നിലയിൽ താങ്ങാൻ എന്ന ഈ നിയമം പൂർണമായും മാറ്റാൻ ആണ് ബ്രിട്ടൺ ഇപ്പോൾ ആലോചിക്കുന്നത്. ഇന്ത്യയിൽ നിന്നുമടക്കം വിദേശ ബ്രിട്ടൻ സർവകലാശാലകളിൽ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ബിരുദ പഠനം പൂർത്തിയാക്കിയാൽ രണ്ടുവർഷം അവിടെ തൊഴിൽ അന്വേഷകൻ എന്ന നിലയിൽ ബ്രിട്ടനിൽ തങ്ങാം. ഈ ആനുകൂല്യം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ഇന്ത്യ വിദ്യാർഥികൾ ആണ്. ഈ ആനുകൂല്യം ഉപയോഗിച്ച് കൊണ്ട് ആറേമുക്കാൽ ലക്ഷത്തോളം വിദേശ വിദ്യാർഥികൾ ഇപ്പോൾ ബ്രിട്ടനിൽ തങ്ങുന്നുണ്ട്. ഇതിൽ 44 ശതമാനവും ഇന്ത്യക്കാരാണ് എന്നാണ് കണക്കുകൾ.
കഴിഞ്ഞ വർഷത്തിൽ മാത്രം 4 ലക്ഷത്തിലധികം വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗിച്ചു. ഇതിലും ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. . ബിരുദ പഠനം പൂർത്തിയാക്കിയാൽ രണ്ടുവർഷം അവിടെ തൊഴിൽ അന്വേഷകൻ എന്ന നിലയിൽ തങ്ങാം എന്ന നിയമം രണ്ടു വർഷം എന്നതിൽ നിന്നും ആറുമാസമായി മാത്രം ചുരുക്കി കൊണ്ട് ആറു മാസത്തിനുള്ളിൽ ഒരു ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ബ്രിട്ടൺ വിടണം എന്ന രീതിയിലേക്ക് നിയമത്തിന്റെ കരട് തയ്യാറായതായി ബ്രിട്ടീഷ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെറിയുന്നത്.
രാജ്യത്തെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം ചുരക്കണമെന്ന ഋഷി സുനക്ക് ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകുകയും ഇതനുസരിച്ചു ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ ആണ് പുതിയ നിയമത്തിന്റെ കാർഡ് തയ്യാറാക്കിയെതെന്നുമാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിനുള്ള ഒരു പിൻവാതിലായി ഇത് ഉപയോഗിക്കപ്പെടുന്നു എന്നാണ് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ പറയുന്നത്. ഇത്രയധികം വിദ്യാർഥികൾ ഓരോ വർഷവും ബ്രിട്ടനിലേക്ക് വരുന്ന സാഹചര്യം ഗുരുതരമായ പ്രക്യഗാതങ്ങൾ വിദ്യപ്യാസ മേഖലകളിലും മാറ്റ് മേഖലകളിലും ഉണ്ടാക്കും അതുകൊണ്ട് ഈ നിയമത്തിന് അടിയന്തിര മാറ്റത്തിന് മറ്റവൻ ആവശ്യമാകാം ആറ് മാസമായി ഇത് ചുരുക്കുന്നതിനുള്ള കരട് നിയമം ഉണ്ടാക്കാൻ കാരണം. ഇത് വൈകാതെ തന്നെ പാർലിമെന്റ് അംഗീകാരത്തോടെ പ്രാപല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.