വിവാഹ സമയത്ത് വധുവിന് 18 തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവല്ല ; കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി. കുടംബ കോടതി വിധിക്കെതിരെ ചെന്നപട്ന താലൂക്കിലെ ഷീല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ്, വിവാഹം അസാധുവാണെന്നു കുടുംബ കോടതി വിധിച്ചത്. എന്നാല്‍ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയില്‍ വരില്ലെന്ന്…

Read More

ഭൂമി തർക്കം; പെരുവഴിയായി സംസ്ഥാന സർക്കാർ സ്‌കൂളിലെ 100 ഓളം കുട്ടികൾ

ബെംഗളൂരു : നൂറോളം കുട്ടികളാണ് തങ്ങളുടെ തെറ്റു കൂടാതെ വലിയ വില നൽകേണ്ടി വരുന്നുത്. മഹാദേവപുരയിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ ഈ വിദ്യാർഥികൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഭൂമി തർക്കത്തിലായതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുറസ്സായ സ്ഥലത്തിരിക്കാൻ നിർബന്ധിതരാവുകയാണ്. സ്‌കൂൾ വളപ്പിൽ അതിക്രമിച്ചു കയറിയ ചില വ്യക്തികൾ ശനിയാഴ്ച മുതൽ അദ്ധ്യാപകരോട് സ്കൂളിൽ വരരുതെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഞായറാഴ്ച സ്‌കൂളിൽ അവധിയായിരിക്കെ എത്തിയ സംഘം ക്ലാസ് മുറികൾ പൂട്ടിയിടുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച സ്കൂളിൽ എത്തിയ കുട്ടികൾ ക്ലാസ് മുറികൾക്ക് പൂട്ടുവീണത് കൊണ്ട് പുറത്തുള്ള തുറന്ന…

Read More

ജീവന് പുല്ല് വില: 25 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്യാൻ കരിമ്പട്ടികയിലെ സ്ഥാപനം

ബെംഗളൂരു: കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്എംഎസ്‌സിഎൽ) ആറ് മാസത്തോളം തടഞ്ഞുവെച്ച ടെൻഡർ നിരവധി സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്ക് നൽകി. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ കരിമ്പട്ടികയിൽ പെടുത്തിയ യൂണിക്യൂർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് 25.15 കോടി രൂപയുടെ 30 മരുന്നുകൾ വിതരണം ചെയ്യാനുള്ള ടെൻഡർ ലഭിച്ചത്. പല സംസ്ഥാനങ്ങളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യാത്ത കാരണമാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022ൽ 45 കോടി രൂപയുടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനുള്ള ടെൻഡർ…

Read More

കേരള ഘടകത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി.

ഹരിയാന: കേരള ഘടകത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ ഭാരവാഹികളേയും പിരിച്ചുവിട്ടതെന്നാണ് വിശദീകരണം. എഎപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഹരിയാന ഘടകത്തെ പൂര്‍ണമായും പിരിച്ചുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബൂത്ത് തലം മുതല്‍ കേഡര്‍ സംവിധാനം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും ഭാരവാഹികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വതത്തെ തെരഞ്ഞെടുക്കുന്നതിനാണ്…

Read More

റിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ.

റിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ. മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപയാണ്. 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവ് ലഭിക്കും. അതേസമയം, മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും. രാവിലെ ആറ് മുതൽ എട്ടുവരെയും വൈകീട്ട് ഒമ്പതുമുതൽ 11വരെയുമുള്ള 50 ശതമാനം ഇളവ് തുടരും. റിപ്പബ്ലിക് ദിനത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ്.എൻ ജങ്ഷൻ വരെ രാവിലെ…

Read More

റിപ്പബ്ലിക്ക് ദിനാഘോഷം: 5 ദിവസം നീണ്ടുനിൽക്കുന്ന വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

ബെംഗളൂരു: റിപ്പബ്ലളിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി അഞ്ച് ശതമാനം ഓഫറും കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്. ഒരു ഉപഭോക്താവിന് അഞ്ച് u വരെ 50 ശതമാനം ഓഫറില്‍ വാങ്ങാം. 2000 രൂപയ്ക്ക് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രീ ഇന്‍സ്റ്റാലെഷന്‍, ഈസി ഇ.എം.ഐ. മൂന്ന് വര്‍ഷത്തെക്കുളള എക്സ്റ്റന്‍ഡ് വാറന്റി, കൂടാതെ എക്‌സ്‌ചേഞ്ച് ബോണസ് സൗകര്യവും…

Read More

ഐ.ഓ.സി ജംഗ്ഷനില്‍ നിന്നും ബയപ്പനഹളളി റെയിൽവേ സ്റ്റേഷനിലേക്ക് ഇനി നേരിട്ടെത്താം

ബെംഗളൂരു: ബയപ്പനഹളളി വിശേശ്വരായ റെയില്‍വേ ടെര്‍മിനലിലെക്കുളള (എസ്.എം.വി.ടി ബെംഗളൂരു) പ്രവേശനം സുഗമമാക്കാന്‍ ഐ.ഓ.സി ജംഗ്ഷനില്‍ 345 കോടി രൂപ ചിലവിട്ട് 4 മേല്‍പ്പാല റാംപുകള്‍ ബിബിഎംപി നിര്‍മിക്കും. പാലം നിര്‍മാണത്തിനുളള അനുമതിക്ക് ബിബിഎംപി ചീഫ് കമ്മീഷണര്‍ തുഷാര്‍ ഗിരിനാഥ് നഗരവികസന വകുപ്പിന് രൂപരേഖ സമര്‍പ്പിച്ചു ബസനവാടി റോഡിലെ ഐ.ഒ.സി മേല്‍പ്പാലത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. സ്ഥലമേറ്റെടുപ്പിന് മാത്രം 68 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മാരുതി സേവാ നഗര്‍, ബയ്യപ്പനഹളളി, ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് റെയില്‍വേ ടെര്‍മിനലിലെക്ക് പ്രവേശിക്കാന്‍ കഴിയുന്ന…

Read More

ഈദ്ഗാഹ് മൈതാനത്ത് റിപ്പബ്ലിക് ദിനാചരണം: സുരക്ഷ ശക്തമാക്കി പോലീസ്

ബെംഗളുരു: ഉടമസ്ഥതയെ ചൊല്ലി തർക്കമുള്ള ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനത്ത് ഇന്ന് ജില്ലാഭരണകൂടം റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിക്കാനിരിക്കെ, പൊലീസ് സുരക്ഷ ശക്തമാക്കി. ബെംഗളുരു കലക്ടർ ഇവിടെ തി വർണ പതാക ഉയർത്തും.ഹിന്ദു ജയ് ഭീം സേനയും ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ടയും ഇവിടെ റിപ്പബ്ലിക് ദിന സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ അനുമതി തേടിയതിനെ തുടർന്നാണു സർക്കാർ നടപടി. 2.5 ഏക്കർ മൈതാനത്തിന്റെ ഉടമസ്ഥത യെ ചൊല്ലി കഴിഞ്ഞ ജൂൺ മുതൽ വഖഫ് ബോർഡും റവന്യു വകുപ്പും തർക്കത്തിലാണ്.സ്വാതന്ത്യ ദിനത്തിൽ ഇവിടെ തിവർണ പതാക ഉയർത്തിയെങ്കിലും ഇവിടെ…

Read More

കേരളത്തിലേക്ക് ഉൾപ്പെടെ 10 സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ.ടി.സി മൈസൂരുവിൽ നിന്നും എറണാകുളം കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് 10 സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു. എറണാകുളത്തേക്ക് മൾട്ടി ആക്സിൽ അംബാരി എസി സ്ലീപ്പറും കോഴിക്കോട്ടെയ്ക്ക് ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി നോൺ എസി സ്ലീപ്പർ ബസ് സർവീസും ആരംഭിക്കും. തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ, മാന്ദ്രാലയ എന്നിവിടങ്ങളിലേയ്ക്കാണ് മറ്റ് സർവീസുകൾ. മൈസൂരു ഡിവിഷനിലേയ്ക്ക് 50 ഇ – ബസുകൾ അടുത്ത മാസം എത്തും കൂടാതെ വോൾവോയുടെ 20 മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസുകളാണ് കർണാടക ആർ.ടി.സി പുതുതായി വാങ്ങുന്നത്.

Read More

നഗരത്തിലെ റിപ്പബ്ലിക് ദിന പരേഡിന് 8,000 ത്തോളം പേർ സാക്ഷിയാകും

ബെംഗളൂരു: 74-ാമത് റിപ്പബ്ലിക് ദിനാഘോഷം നഗരത്തിൽ വൻ വിജയമാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ബെംഗളൂരു ജില്ലാ ഭരണകൂടവും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക ഔദ്യോഗിക പരിപാടിക്ക് ഏകദേശം 8,000 പേർ സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 26ന് നടക്കുന്ന പരേഡിൽ കെഎസ്ആർപി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻസിസി, സേവാദൾ, വിവിധ സ്‌കൂൾ വിദ്യാർഥികൾ എന്നിവിടങ്ങളിൽ നിന്നുള്ള 1520 പേർ അടങ്ങുന്ന 38 സ്‌ക്വാഡുകൾ പങ്കെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു. ഇന്ത്യൻ ഭരണഘടനാ ശില്പിയോടുള്ള…

Read More