രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കു കേരളത്തിലേക്ക് യാത്രചെയ്യാൻ ഇളവ്.

ബെംഗളൂരു: കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു കേരള സർക്കാർ. ഏതെങ്കിലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കത്തിന്റെ ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവർക്കും കോവിഡ് ജാഗ്രത പാസ്സിനൊപ്പം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടെ കൈവശം കരുതിയാൽ മതിയാകും.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

പലപ്പോഴും പലവിധ ആവശ്യങ്ങൾകുമായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നത് ജനങ്ങൾക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നിരിക്കെയാണ് ആനുകൂല്യമെന്ന നിലയിൽ സർക്കാർ പ്രഖ്യാപനം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. നിലവിൽ കേരളത്തിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാവിധ കാര്യങ്ങൾക്കും ഈ ഇളവ് ലഭിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts